/kalakaumudi/media/post_banners/ab9fd260aa451e7169c4a4d5d9213ea740277eedeb89cad8c6885bc425a4015f.jpg)
ഭുവനേശ്വര്‍: ബലാത്സംഗക്കേസിലെ പ്രതിയെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും തല്ലിക്കൊന്നു. ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലാണ് സംഭവം.
ശനിയാഴ്ച ഉച്ചയ്ക്കാണ് കോണ്‍ക്രീറ്റ് മിക്സര്‍ മെഷീന്‍ തൊഴിലാളിയായ 35കാരന്‍ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
വിവരമറിഞ്ഞ് രോഷാകുലരായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് പ്രതിയെ തല്ലിക്കൊല്ലുകയായിരുന്നു.യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ വിവരം സ്റ്റേഷനില്‍ എത്തി കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.