പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നു: യുവാവ് അറസ്റ്റില്‍

By Greeshma.28 02 2023

imran-azhar

 


ന്യൂഡല്‍ഹി: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ്(24) പൊലീസ് പിടിയിലായത്.

 

മനേസറിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ബസായി ഗ്രാമവാസിയായ കുട്ടി ഞായറാഴ്ച വൈകീട്ട് കളിക്കാന്‍ പോയതിനുശേഷം തിരികെ വീട്ടില്‍ എത്തിയില്ല. കുട്ടിയെ നല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി കുട്ടിയുടെ പിതാവിനെ വിളിച്ചിരുന്നു.

 

മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരുദിവസത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്ന് ക്രൈം എ.സി.പി. പ്രീത്പാല്‍ സിങ് സാംഗ്വാന്‍ പറഞ്ഞു.

OTHER SECTIONS