കോട്ടയത്ത് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പൂവന്തുരുത്തില്‍ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ളാക്കാട്ടൂര്‍ സ്വദേശി ജോസ്(55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

author-image
Priya
New Update
കോട്ടയത്ത് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയം: പൂവന്തുരുത്തില്‍ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ളാക്കാട്ടൂര്‍ സ്വദേശി ജോസ്(55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചതെന്ന് സംശയം. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറി. ഫാക്ടറിയിലേക്ക് അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്നാണ് വിവരം.

മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി ഫാക്ടറിയില്‍ കയറമെന്ന് ആവശ്യപ്പെട്ടാണ് എത്തിയത്. ഇത് ജോസ് തടഞ്ഞതോടെ തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

kottayam Crime