/kalakaumudi/media/post_banners/ce99ac3477d701c8da7258193db44c95f9a441143168079775fbab2c81b9b54c.jpg)
മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍(എറണാകുളം) വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ തിരുവനന്തപുരം പൂവ്വാറില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഒരു വര്‍ഷത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച മുന്‍ സൈനികനായ ഷാജി ആണ് പിടിയിലായത്.