നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തുനിന്നും അസ്ഥികൂടം കണ്ടെത്തി

തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി.

author-image
anu
New Update
നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തുനിന്നും അസ്ഥികൂടം കണ്ടെത്തി

 

തൃപ്പൂണിത്തുറ: തൃപ്പുണ്ണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ശ്രീനിവാസകോവില്‍ റോഡില്‍ മൂന്ന് മാസമായി നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. പുറമേ നിന്ന് കൊണ്ടുവന്നു തള്ളിയതെന്നാണ് സംശയിക്കുന്നത്. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Latest News Crime News