യുഎസിൽ സമൂഹമാധ്യമ ഇൻഫ്‌ളുവൻസറെ മകളുടെ മുന്നിൽവച്ച് വെടിവച്ചു കൊന്നു ഭർത്താവ്

കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ജാസൺ പിന്നീട് സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു റിപ്പോർട്ട്. ഏറെ നാളായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും.

author-image
Greeshma Rakesh
New Update
യുഎസിൽ സമൂഹമാധ്യമ ഇൻഫ്‌ളുവൻസറെ മകളുടെ മുന്നിൽവച്ച് വെടിവച്ചു കൊന്നു ഭർത്താവ്

ഹവായ്: യുഎസിൽ ഹവായിയിൽ സമൂഹമാധ്യമ ഇൻഫ്‌ളുവൻസറെ മകളുടെ മുന്നിൽവച്ച് ഭർത്താവ് തലയിൽ വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കി. മുപ്പത്തിമൂന്നുകാരിയെ തെരേസ ചച്ചൂയയെയാണ് 44കാരനായ ഭർത്താവ് ജാസൺ വെടിവച്ചു കൊന്നത്. വെള്ളിയാഴ്ച രാവിലെ പേൾറിഡ്ജ് സെന്ററിലെ പാർക്കിങ് ഏരിയയിൽ വച്ചാണ് സംഭവം. അച്ഛനാണ് അമ്മയെ വെടിവച്ചതെന്ന് എട്ടുവയസുകാരിയായ മകളാണ് പൊലീസിനോടു പറഞ്ഞത്.

കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ജാസൺ പിന്നീട് സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു റിപ്പോർട്ട്. ഏറെ നാളായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും.

ഭർത്താവിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരേസ നൽകിയ ഹർജിയിൽ കോടതി കഴിഞ്ഞ ദിവസം അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാസൺ തെരേസ വെടിവച്ചു കൊന്നത്.

shot death us social media influencer Crime