മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഉറങ്ങിക്കിടന്ന അമ്മയെ പെട്രോളൊഴിച്ച് കത്തിച്ചു, മകന്‍ അറസ്റ്റില്‍

By priya.20 09 2023

imran-azhar

 

അമരാവതി: ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കംബദുരു ഗ്രാമത്തില്‍ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ കൊലപ്പെടുത്തി.

 

സുജാത ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കംബദുരു സ്വദേശിയായ പ്രണീതിനെ അനന്ത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യം അടക്കമുള്ള ലഹരി വസ്തുക്കള്‍ക്ക് അടിമയായിരുന്നുവെന്ന് ഡിവൈ എസ് പി ബി. ശ്രീനിവാസലു പറഞ്ഞു.

 

സംഭവം നടന്ന ദിവസം സുജാതയും മകന്‍ പ്രണീതും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മദ്യം വാങ്ങാന്‍ പണം നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും സുജാത നല്‍കിയില്ല.


തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിയായി. ഇതിനുശേഷം വീട്ടില്‍ നിന്ന് ദേഷ്യത്തില്‍ ഇറങ്ങിപ്പോയ പ്രണീത് കന്നാസില്‍ മൂന്നു ലിറ്റര്‍ പെട്രോളുമായാണ് രാത്രി തിരിച്ചെത്തിയത്.

 

മുറിയിലെ കട്ടിലില്‍ ഉറങ്ങുകയായിരുന്ന സുജാതയുടെ ശരീരത്തിലേക്ക് പ്രണീത് പെട്രോളൊഴിച്ചു. തുടര്‍ന്ന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുജാത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

 

സംഭവത്തില്‍ കല്യാണ്‍ദുര്‍ഗ് പോലീസ് ആണ് കേസെടുത്തത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അമ്മയെ കൊലപ്പെടുത്തിയശേഷം പ്രണീത് കടന്നുകളഞ്ഞു. ഇയാളെ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

 

 

 

OTHER SECTIONS