By priya.22 08 2023
മുംബൈ: അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അമ്മയെ പതിനേഴുകാരന്‍ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പരോള്‍ പ്രദേശത്തെ വസായ് ടൗണ്‍ഷിപ്പിലാണ് സംഭവം.
സൊനാലി ഗോര്‍ഗ (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ ഒളിവില്‍ കഴിയുകയാണ്. സൊനാലി ഫോണില്‍ നിന്ന് അപരിചിതനായ ഒരാള്‍ക്കു മെസേജ് അയയ്ക്കുന്നതു മകന് ഇഷ്ടമായിരുന്നില്ല.
ഇതേച്ചൊല്ലി അമ്മയും മകനും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച അത്താഴം കഴിക്കുമ്പോള്‍ അമ്മ ഫോണില്‍ മെസേജ് അയയ്ക്കുന്നതു കണ്ടതോടെ മകന്‍ അസ്വസ്ഥനായി.
ദേഷ്യം വന്ന മകന്‍ അമ്മയെ കോടാലിയെടുത്ത് നിര്‍ത്താതെ വെട്ടുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ സൊനാലിയെ പിന്നീട് ഭിവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.