By priya.25 08 2023
തെലങ്കാന: വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ രോഷാകുലനായ മകന്‍ അമ്മയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. ബന്ദ മൈലാറാം ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴുത്തറുത്തു. കൂടാതെ കാലുകള്‍ മുറിച്ചുമാറ്റി. യുവാവിനൊപ്പം കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്ത്രീയുടെ മകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.