തൃശൂരില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍ കൈപ്പറമ്പില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകനെ കസ്റ്റഡിയിലെടുത്തു.എടക്കളത്തൂര്‍ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
തൃശൂരില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശ്ശൂര്‍ കൈപ്പറമ്പില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകനെ കസ്റ്റഡിയിലെടുത്തു.എടക്കളത്തൂര്‍ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മകന്‍ സന്തോഷിനെയാണ് പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ മകന്‍ വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പരിക്കേറ്റ ചന്ദ്രമതിയെ ഉടനെ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

thrissur Crime