സ്വവര്‍ഗപങ്കാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മന്ത്രവാദിയും യുവതിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ സ്വവര്‍ഗപങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും മന്ത്രവാദിയും അറസ്റ്റില്‍.പ്രിയ ആണ് (30) കൊല്ലപ്പെട്ടത്.

author-image
Priya
New Update
സ്വവര്‍ഗപങ്കാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മന്ത്രവാദിയും യുവതിയും അറസ്റ്റില്‍

ലഖ്നൗ:  ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ സ്വവര്‍ഗപങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും മന്ത്രവാദിയും അറസ്റ്റില്‍.പ്രിയ ആണ് (30) കൊല്ലപ്പെട്ടത്.

കേസില്‍ മന്ത്രവാദിയെയും യുവതിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി പ്രിയയുമായി സൗഹൃദം സ്ഥാപിക്കുന്നത്.

പിന്നീട് ഇരുവരും സ്വവര്‍ഗ പങ്കാളികളായെന്നും പൊലീസ് പറഞ്ഞു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പ്രീതിയുടെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ മനസിലാക്കി.

വീട്ടുകാര്‍ മറ്റ് വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിച്ചെങ്കിലും പ്രിയ അതിന് സമ്മതിച്ചില്ല.അതേസമയം, പ്രീതിയും അമ്മയും ചേര്‍ന്ന് പ്രിയക്ക് ലിംഗമാറ്റം നടത്താന്‍ താത്പര്യമുണ്ടെന്ന് പ്രദേശത്തെ മന്ത്രവാദി രാംനിവാസിനെ അറിയിച്ചു.

മൂന്ന് പേരും ചേര്‍ന്ന് കൊലപാതകം ആസുത്രണം ചെയ്യുകയായിരുവെന്ന് പൊലീസ് പറഞ്ഞു. പ്രിയയെ കൊലപ്പെടുത്തിയാല്‍ ഒന്നരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രീതിയുടെ അമ്മ വാഗ്ദാനം ചെയ്തിരുന്നു.

ലിംഗമാറ്റം നടത്തിയാല്‍ പ്രീതിയെ വിവാഹം കഴിക്കാന്‍ പറ്റുമെന്ന് മന്ത്രവാദി പ്രിയയെ വിശ്വസിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ പ്രിയയെ വനത്തിലേക്ക് കൊണ്ടുപോയി.

അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നദിക്കരയില്‍ വച്ച് പ്രിയയോട് കണ്ണടച്ച് കിടക്കാന്‍ പറഞ്ഞെന്നും അതിന് ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് മന്ത്രവാദി സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

utharpradesh murder Arrest