മൂന്നുമാസമായി ലൈംഗികപീഡനം; പാകിസ്താനില്‍ പിതാവിനെ വെടിവെച്ച് കൊന്ന് 14-കാരി

By Greeshma Rakesh.24 09 2023

imran-azhar

 


കറാച്ചി: പാകിസ്ഥാനിൽ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകള്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്താനിലെ ലാഹോറിലെ ഗുജ്ജാര്‍പുര സ്വദേശിയായ പെണ്‍കുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

 

കഴിഞ്ഞ മൂന്നുമാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പെണ്‍കുട്ടി മൊഴിനൽകി. പിതാവിന്റെ തോക്ക് ഉപയോഗിച്ചുതന്നെയാണ് പെണ്‍കുട്ടി കൃത്യം നടത്തിയതെന്നും വെടിയേറ്റ പിതാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സൊഹൈല്‍ ഖാസ്മി പറഞ്ഞു. സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചശേഷം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.



OTHER SECTIONS