ഇരട്ടക്കൊല; സിപിഎം പ്രവര്‍ത്തകന് ജീവപര്യന്തം

ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകന് ജീവപര്യന്തം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.

author-image
Athira
New Update
ഇരട്ടക്കൊല; സിപിഎം പ്രവര്‍ത്തകന് ജീവപര്യന്തം

തലശ്ശേരി: ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകന് ജീവപര്യന്തം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ചാവശ്ശേരിയിലെ ഉത്തമന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരുടെ ജീപ്പിനുനേരെ ബോംബെറിഞ്ഞ് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ നടുവനാട് ഹസീന മന്‍സിലില്‍ പുതിയപുരയില്‍ മുരിക്കഞ്ചേരി അര്‍ഷാദിനെ (42) ആണ് ശിക്ഷിച്ചത്.

കരിയില്‍വീട്ടില്‍ അമ്മുവമ്മ (70), ജീപ്പ് ഡ്രൈവര്‍ പടിക്കച്ചാലില്‍ ശിഹാബ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2002 മേയ് 23ന് തില്ലങ്കേരി കാര്‍ക്കോടാണ് കേസിനാസ്പദമായ സംഭവം. വിചാരണ പൂര്‍ത്തിയായ ശേഷം ഒളിവില്‍പോയ അര്‍ഷാദ് ഈയിടെയാണു കീഴടങ്ങിയത്. കേസില്‍ മറ്റ് 24 പ്രതികള്‍ക്കു 2011ല്‍ ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.

 

 

 

sports news Latest News sports updates