മൂന്നംഗ കുടുംബം മരിച്ച നിലയില്‍

കാഞ്ഞങ്ങാട് ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

author-image
anu
New Update
മൂന്നംഗ കുടുംബം മരിച്ച നിലയില്‍

 

കാസര്‍കോട് : കാഞ്ഞങ്ങാട് ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ്, ഭാര്യ ഗീത, അമ്മ ലീല എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പിന്നിലായി ഇവര്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഹബീബ് കോര്‍ട്ടേഴ്സിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News Crime News