കൊല്ലത്ത് ടോള്‍ പ്ലാസാ ജീവനക്കാരനെ മര്‍ദ്ദിച്ചു; പൊലീസുകാര്‍ക്കെതിരെ കേസ്

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂട്ടിയില്‍ പോലുമല്ലാതിരുന്ന പൊലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് കേസ്.

author-image
Greeshma Rakesh
New Update
കൊല്ലത്ത് ടോള്‍ പ്ലാസാ ജീവനക്കാരനെ മര്‍ദ്ദിച്ചു; പൊലീസുകാര്‍ക്കെതിരെ കേസ്

കൊല്ലം: കൊല്ലത്ത് പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്. ടോള്‍ പ്ലാസാ ജീവനക്കാരനായ 24 വയസുള്ള ഫെലിക്‌സ് ഫ്രാന്‍സിസിന്റെ പരാതിയിലാണ് കേസ്.

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂട്ടിയില്‍ പോലുമല്ലാതിരുന്ന പൊലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് കേസ്.കഴിഞ്ഞ 26ന് അര്‍ദ്ധരാത്രി കോന്നി എസ് ഐ. സുമേഷും നീണ്ടകര കോസ്റ്റല്‍ പൊലീസ് സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണുവും തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചെന്നാണ് പരാതി.

കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജോലിക്കായി ഫെലിക്‌സ് നടന്നു പോകുമ്പോഴായിരുന്നു മര്‍ദനം. യുവാവിന്റെ മലദ്വാരത്തിലും പൊലീസ് സംഘം പരിശോധിച്ചു.അതെസമയം കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഫെലിക്‌സ് പറഞ്ഞു.

അടുത്തിടെ നടന്ന ഒരു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനോടായിരുന്നു പൊലീസിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും സര്‍വീസിലുള്ള പൊലീസുകാരെ പിടിക്കുന്നതില്‍ പൊലീസ് മെല്ലെ പോക്കാണെന്ന് ഫെലിക്‌സും കുടുംബവും ആരോപിക്കുന്നുണ്ട്. ഉന്നതവകുപ്പുതലത്തില്‍ പോലും ഇതുവരെ തെക്കുംഭാഗം സ്വദേശികളായ പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാത്തതിലും ആക്ഷേപമുണ്ട്.

kollam kerala police Crime News Police Atrocity