/kalakaumudi/media/post_banners/73c8ba717cbfe8772db58616ec879cb9b11c0143c17d6578c5a347d8ea6d983a.jpg)
മുളവുകാട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പുതുവൈപ്പ് തെക്കെതെരുവില്‍ ബിബിന്‍ (25), സുഹൃത്ത് മുരിക്കുംപാടം പഴമയില്‍ ജീവന്‍ (21) എന്നിവരെയാണ് പോക്സോ കേസില്‍ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജീവന്‍ ഞാറയ്ക്കല്‍, മുളവുകാട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത അക്രമ, ലഹരിമരുന്നു കേസുകളില്‍ പ്രതിയാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ബിബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പുതുവൈപ്പിനു സമീപം കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ബിബിന്‍ പീഡിപ്പിച്ച വിവരം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ജീവന്‍ അതേ സ്ഥലത്തുവച്ച് വീണ്ടും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.