പെണ്‍സുഹൃത്തിനെ ചൊല്ലി തര്‍ക്കം, പിന്നാലെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

പൊലീസിന്റെ പിടിയിലായ 16കാരന്റെ മുന്‍ പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള വിഷയമാണ് കൊലപാതകത്തിന് കാരണം.

author-image
Greeshma Rakesh
New Update
പെണ്‍സുഹൃത്തിനെ ചൊല്ലി തര്‍ക്കം, പിന്നാലെ കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

ഡല്‍ഹി: ഒരാളെ കൊലപ്പെടുത്തുകയും നാലുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം മൂന്നു പേര്‍ പൊലീസിന്റെ പിടിയില്‍. ഒരു പെണ്‍കുട്ടിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തെക്കുകിഴക്കന്‍ ദില്ലിയിലാണ് സംഭവം.

ജാമിയ നഗര്‍ സ്വദേശിയായ തബീഷ് ആണ് പിടിയിലായ മൂന്നാമത്തെയാള്‍. 22 വയസ്സുകാരനായ തബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ പിടിയിലായ 16കാരന്റെ മുന്‍ പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള വിഷയമാണ് കൊലപാതകത്തിന് കാരണം. 16കാരനുമായി പിരിഞ്ഞ പെണ്‍കുട്ടി പിന്നീട് അദീബ് എന്നയാളുമായി പ്രണയത്തിലായി.

തുടര്‍ന്ന്, ഈ പയ്യന്‍ അദീബിനെ ഇതേച്ചൊല്ലി ഭീഷണിപ്പെടുത്തി. ഇക്കാര്യം ഒത്തുതീര്‍പ്പാക്കാനായി അദീബ് സുഹൃത്തുക്കളായ അഫ്‌സല്‍, മുഹമ്മദ് ഷാന്‍, ശ്യാം, സഫര്‍ എന്നിവരുമായി അവനെ കാണാന്‍ പോയി. അവിടെ അവനൊപ്പം തബീഷും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു.

എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ വാക്കുര്‍ക്കമുണ്ടാകുകയും പ്രകോപിതനായ തബീഷ് കത്തിയെടുത്ത് അദീബിനെയും സുഹൃത്തുക്കളെയും കുത്തുകയുമായിരുന്നു. എല്ലാവരുടെയും പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിലില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തബീഷിനെയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളെയും പിടികൂടിയത്. കൃത്യം നടത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

delhi murder Arrest Crime News