പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌നചിത്രം കൈക്കലാക്കി പീഡിപ്പിക്കാന്‍ ശ്രമം,പണം തട്ടി; യുവാക്കള്‍ അറസ്റ്റില്‍

യുവാക്കളുടെ ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി സംഭവം വീട്ടില്‍ പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

author-image
Greeshma Rakesh
New Update
പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌നചിത്രം കൈക്കലാക്കി പീഡിപ്പിക്കാന്‍ ശ്രമം,പണം തട്ടി; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രണയം നടിച്ചു നഗ്‌നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കരുംകുളം പൊറ്റയില്‍ വാറുവിളാകത്തു വീട്ടില്‍ ആദി എന്നു വിളിക്കുന്ന ആദിത്യന്‍ (18), അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ സൂര്യ (18) എന്നിവരാണ് പൂവാര്‍ പൊലീസിന്റെ പിടിയിലായത്. കേസില്‍ ഇനിയും രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

പിടിയിലായ ആദ്യത്യന്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈയ്ക്കലാക്കി. പിന്നാലെ ഇവ തന്റെ മൂന്ന് സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 5000രൂപ കൈവശപ്പെടുത്തു. പിന്നീട് പ്രതികള്‍ 4 പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

 

യുവാക്കളുടെ ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി സംഭവം വീട്ടില്‍ പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൂവാര്‍ എസ് എച്ച് ഒ. എസ്.ബി. പ്രവീണിന്റെയും എസ്ഐ തിങ്കള്‍ ഗോപകുമാറിന്റെയും നേതൃത്വത്തില്‍ എഎസ്ഐമാരായ ഷാജികുമാര്‍, മധുസൂദനന്‍, ശശി നാരായണന്‍, രഞ്ജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്സോ നിയമം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

POCSO Case Thiruvananthapuram Arrest