/kalakaumudi/media/post_banners/0e8bc5ff3a0f1d9956f1fcb0f9283ccd956252e67c66301ae22d539909dd1db1.jpg)
തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കാണാതായിരുന്നു.
ഇതിനിടെയാണ് സെപ്റ്റിക് ടാങ്കിന്റെ മുകള്‍വശത്തെ സ്ലാബ് ഇളകിയതായി പൊലീസിന് വിവരം ലഭിച്ചത്.
ഇതോടെ പൊലീസ് പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമന്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.