ലൈംഗികാതിക്രമത്തില്‍നിന്നു മരുമകളെ രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ

By Greeshma Rakesh.27 08 2023

imran-azhar

 


 


ലക്‌നൗ: ലൈംഗികാതിക്രമത്തില്‍ നിന്നു മരുമകളെ രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ. ഉത്തര്‍പ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദര്‍ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് സംഭവം. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദര്‍ സിങ്ങിന്റെ കുടുംബം ആദ്യം പറഞ്ഞത്.എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ മിഥിലേഷ് ദേവി (40) കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

 


വീടിനു പുറത്തുള്ള കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തേജേന്ദര്‍ സിങ്ങിനെ മിഥിലേഷ് ദേവി കോടാലി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മൊഴികള്‍ മാറ്റി പറഞ്ഞ മിഥിലേഷ് ദേവി പിന്നീട് കൊലപാതകം ചെയ്തതായി സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയും 19 വയസ്സുള്ള മരുമകളെ അദ്ദേഹത്തിനൊപ്പം കിടക്കുന്നതിനു പ്രേരിപ്പിക്കാന്‍ നിര്‍ബന്ധിച്ചതായും മിഥിലേഷ് പൊലീസിനോട് പറഞ്ഞു.

 

 

OTHER SECTIONS