800 മൈല്‍ സഞ്ചരിച്ച് ഗര്‍ഭഛിദ്രത്തിന് ശ്രമം; യുഎസില്‍ കാമുകിയെ വെടിവച്ച് കൊന്ന് യുവാവ്

രാവിലെ ഏഴരയോടെ പാര്‍ക്കിങ് സ്ഥലത്ത് ഇരുവരും കണ്ടുമുട്ടി. കലഹത്തെത്തുടര്‍ന്ന് തോംപ്‌സണ്‍, ഗബ്രിയേലയുടെ തലയ്ക്കുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
800 മൈല്‍ സഞ്ചരിച്ച് ഗര്‍ഭഛിദ്രത്തിന് ശ്രമം; യുഎസില്‍ കാമുകിയെ വെടിവച്ച് കൊന്ന് യുവാവ്

ടെക്‌സസ്: ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച കാമുകിയെ വെടിവച്ചു കൊന്ന് യുവാവ്. ഹരോള്‍ഡ് തോംപ്‌സണ്‍ (22) ആണ് തന്റെ കാമുക ഗബ്രിയേല ഗോണ്‍സാലസിനെ (26) മാളിലെ പാര്‍ക്കിങ് സ്ഥലത്തുവച്ച് വെടിവച്ചുകൊന്നത്.

ഗര്‍ഭസ്ഥ ശിശുവിന് എത്രമാസം പ്രായമായാലും ഗര്‍ഭഛിദ്രം അനുവദിക്കുന്ന കൊളറാഡോയിലേക്ക് യുവതി പോയിരുന്നു. 800 മൈല്‍ ദൂരം സഞ്ചരിച്ചാണ് യുവതി കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്താനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ആറ് ആഴ്ച കഴിഞ്ഞാല്‍ അടിയന്തര ഘട്ടത്തിലൊഴികെ ടെക്‌സസില്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കില്ല. എന്നാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് തോംപ്‌സന്‍ എതിരായിരുന്നു.

കൊളറാഡോയില്‍ പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ് യുവതിയെ വെടിവച്ചുകൊന്നത്. രാവിലെ ഏഴരയോടെ പാര്‍ക്കിങ് സ്ഥലത്ത് ഇരുവരും കണ്ടുമുട്ടി. കലഹത്തെത്തുടര്‍ന്ന് തോംപ്‌സണ്‍, ഗബ്രിയേലയുടെ തലയ്ക്കുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു.

യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും തോംപ്‌സണ്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

murder us Crime News death