പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രീകരണം തടസപ്പെട്ടു; വീഡിയോഗ്രാഫര്‍ വെടിയേറ്റ് മരിച്ചു

ദര്‍ഭംഗ ജില്ലയിലെ ബഹേരി പോലീസ് സ്റ്റേഷന് കീഴിലുള്ള മഖ്നഹ ഗ്രാമത്തില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വീഡിയോ ചിത്രീകരണം തടസ്സപ്പെട്ടതിനാല്‍ വീഡിയോഗ്രാഫര്‍ സുശീല്‍ (22) വെടിയേറ്റ് മരിച്ചു.

author-image
Athira
New Update
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രീകരണം തടസപ്പെട്ടു; വീഡിയോഗ്രാഫര്‍ വെടിയേറ്റ് മരിച്ചു

പട്ന: ദര്‍ഭംഗ ജില്ലയിലെ ബഹേരി പോലീസ് സ്റ്റേഷന് കീഴിലുള്ള മഖ്നഹ ഗ്രാമത്തില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വീഡിയോ ചിത്രീകരണം തടസ്സപ്പെട്ടതിനാല്‍ വീഡിയോഗ്രാഫര്‍ സുശീല്‍ (22) വെടിയേറ്റ് മരിച്ചു. രാകേഷ് സാഹ്നിയാണ് വീഡിയോ ചിത്രീകരണം തടസപ്പെട്ടതില്‍ സുശീലിന്റെ വായിലേക്ക് വെടി വെച്ചത്.

മകളുടെ ജന്മദിനത്തിന്റെ വീഡിയോഗ്രാഫിക്കായി രാകേഷ് സാഹ്നിയാണ് സുശീലിനെ ഏര്‍പ്പാടാക്കിയത്. ബാറ്ററി തീര്‍ന്നതുകൊണ്ടാണ് വീഡിയോ ചിത്രീകരണം തടസപ്പെട്ടത്. രാകേഷും സുഹൃത്തുക്കളും ചേര്‍ന്ന് സുശീലിനെ ആശുപത്രിയില്‍ എത്തിച്ച് ഗേറ്റില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ അടിയന്തര വാര്‍ഡില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

സംഭവത്തില്‍ നാട്ടുകാര്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ലഹേരിയസരായ് പ്രധാന റോഡില്‍ ഗതാഗതം തടഞ്ഞു. ബേനിപൂര്‍ എസ്ഡിപിഒ സുമിത് കുമാര്‍ ഇടപ്പെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയ്‌ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാകേഷിനും അനധികൃത മദ്യക്കച്ചവടത്തില്‍ പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

 

Latest News Crime News