വിവാഹേതര ബന്ധം: ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി ഫ്രിജില്‍ സൂക്ഷിച്ചു, യുവതി അറസ്റ്റില്‍

ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജില്‍ സൂക്ഷിച്ച് യുവതി. അസമില്‍ ഗുവാഹത്തിക്കു സമീപമാണു സംഭവം.വന്ദനയുടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്.

author-image
Priya
New Update
വിവാഹേതര ബന്ധം: ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി ഫ്രിജില്‍ സൂക്ഷിച്ചു, യുവതി അറസ്റ്റില്‍

ഗുവാഹത്തി: ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജില്‍ സൂക്ഷിച്ച് യുവതി. അസമില്‍ ഗുവാഹത്തിക്കു സമീപമാണു സംഭവം.

വന്ദനയുടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്.കാമുകന്റെ സഹായത്തോടെയാണ് വന്ദന കലിറ്റ എന്ന യുവതി കൊലപാതകം നടത്തിയത്.

ഇവരുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി.7 മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലപാതകം തിങ്കളാഴ്ചയാണ് പുറത്തറിയുന്നത്.

ഇവരെ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ വന്ദന തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനും വന്ദനയെ സഹായിച്ച അരൂപ് ദേക്ക, ധന്‍ജിത് ദേക്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17നായിരുന്നു സംഭവം. മൂന്നു ദിവസത്തോളം ഫ്രിജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍, വനന്ദയും കാമുകനും ചേര്‍ന്ന് 150 കിലോമീറ്ററോളം അകലെ, അയല്‍ സംസ്ഥാനമായ മേഘാലയയിലെ ചിറാപൂഞ്ചിയിലെത്തിച്ച് ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു.

''മേഘാലയയിലെ ചിറാപൂഞ്ചിയിലാണ് വന്ദനയും കാമുകനും ചേര്‍ന്ന് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. വന്ദനയുമായി പൊലീസ് സംഘം അവിടെപ്പോയി തെളിവെടുപ്പ് നടത്തി.

ഇരുവരെയും കൊലപ്പെടുത്തിയശേഷം വന്ദനയാണു മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. പിന്നീട് ഇവ ഫ്രിജിനുള്ളില്‍ സൂക്ഷിച്ചു.' പൊലീസ് ഓഫിസര്‍ വെളിപ്പെടുത്തി.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

assam murder