/kalakaumudi/media/post_banners/148470683041ca01bb5bed83297c90c7d171a508638a58b3855ff552e2272f07.jpg)
പാലി: രാജസ്ഥാനിലെ പാലിയില്‍ 33 കാരനെ കൊലപ്പെടുത്തി ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്‍. ജോഗേന്ദ്രയാണ് കൊല്ലപ്പെട്ടത്.
ഇയാളെ കൊലപ്പെടുത്തി ആറ് കഷ്ണങ്ങളാക്കി മുറിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മറവ് ചെയ്തിരിക്കുന്നത്. മകനെ കാണാനില്ലെന്ന ജോഗേന്ദ്രയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
ജൂലൈ 11 നാണ് ജോഗേന്ദ്ര വീട്ടില്‍ നിന്ന് പോയത്. സംഭവത്തില്‍ മദന്‍ലാല്‍ എന്നയാളെ സംശയമുണ്ടെന്ന് ജോഗേന്ദ്രയുടെ പിതാവിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച മദന്‍ലാല്‍ മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളും പൊലീസിന് കാണിച്ചുകൊടുത്തു.
മറവ് ചെയ്ത ശരീര ഭാഗങ്ങള്‍ക്ക് ഒപ്പം മാവിന്‍ തൈ കൂടി വച്ചായിരുന്നു ഇയാള്‍ മടങ്ങിയത്. ജോഗേന്ദ്രയുടെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനമായതെന്നാണ് പൊലീസ് വിശദമാക്കുന്നത്.