/kalakaumudi/media/post_banners/f1d6146a8140e2b539634ea48b0bf9ce4fb7103387799f146febe15166c344d6.jpg)
രത്ലം: മധ്യപ്രദേശില്‍ 50 ലക്ഷം രൂപ വിലവരുന്ന 505 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അമ്മയും മകനും അറസ്റ്റില്‍. മധ്യപ്രദേശിലെ മന്ദ്സൗര്‍ ടൗണില്‍ നിന്ന് ഇന്‍ഡോറിലേക്ക് ബസില്‍ കൊണ്ടുപോകുന്നതിനിടെയാണ് 55 വയസ്സുകാരിയായ സ്ത്രീയും 24 വയസ്സുകാരനായ മകനും പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫവാര ചൗക്ക് പ്രദേശത്തുനിന്ന് പിടികൂടുകയായിരുന്നുവെന്ന് രത്ലം ജില്ലാ എസ്പി സിദ്ധാര്‍ഥ് ബഹുഗുണ പറഞ്ഞു. പ്രതികള്‍ മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായ യുവാവിന്റെ പേരില്‍ സ്വദേശത്ത് ലഹരിക്കടത്ത് കേസ് ഉണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.