/kalakaumudi/media/post_banners/9f982cbe09573c50f1f5ca361b3754a8581b292912047ec6e43c0ddd26c49cde.jpg)
ഖേഡ: ഗുജറാത്തില്‍ വിദേശയാത്രയ്ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃപിതാവിനെ തലക്കടിച്ച് കൊന്ന യുവതി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം മരുമകള്‍ വൃദ്ധന്റെ സ്വകാര്യഭാഗങ്ങള്‍ മുറിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം.
ഡാകോര്‍ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശര്‍മ്മ(75) ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തോളമായി ജഗദീഷിനെ കാണാതായിരുന്നു. മൂത്തമകന്‍ രാജസ്ഥാനിലെ ബന്ധുക്കളുടെ വീടുകളില്‍ ഉള്‍പ്പടെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സെപ്തംബര്‍ 5ന് വീട്ടിലെ അലമാരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും കണ്ടെത്തി.
ജനനേന്ദ്രിയം വെട്ടിമാറ്റിയ നിലയിലായിരുന്നു. മരുമകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.
വൃദ്ധനുമായി താന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നു. പകരമായി പണം നല്‍കിയിരുന്നതായും മരുമകള്‍ പൊലീസിനോട് വെളിപ്പെടുത്തി.പിന്നീട് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുമായി വിദേശത്തേക്ക് പോകുന്നതിന് ജഗദീഷിനോട് യുവതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാല്‍ വിദേശയാത്രയ്ക്ക് പണം നല്‍കാന്‍ ശര്‍മ്മ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വാക്കേറ്റത്തിനിടെ യുവതി ശര്‍മ്മ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നദിയാദ് ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആര്‍ ബാജ്പേയ് ഇന്ത്യ ടുഡേയോട് പറഞ്ഞു.