രാത്രി ഫോണില്‍ സംസാരിച്ചു; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി, ഭാര്യ അറസ്റ്റില്‍

ബെംഗളൂരു ഹുളിമാവില്‍ രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശി ഉമേഷ് ധാമി (27) ആണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
രാത്രി ഫോണില്‍ സംസാരിച്ചു; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി, ഭാര്യ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ഹുളിമാവില്‍ രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശി ഉമേഷ് ധാമി (27) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഉമേഷിന്റെ ഭാര്യ മനീഷ ധാമിയെ (23) പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ഉമേഷ് ധാമി നഗരത്തിലെ  സ്വകാര്യ കോളേജിലെ സുരക്ഷാജീവനക്കാരനും മനീഷ ശുചീകരണത്തൊഴിലാളിയുമാണ്.

ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിക്ക് ആണ് ഉമേഷ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് മനീഷ ഫോണില്‍ സംസാരിക്കുകയായിരുന്നു.

ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇയാളാണ് ഫോണിലെന്നും ഉമേഷ് ആരോപിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ മനീഷ കറിക്കത്തിയെടുത്ത് ഭര്‍ത്താവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഉമേഷ് മരിച്ചതായി ഹുളിമാവ് പോലീസ് അറിയിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി മനീഷയെ അറസ്റ്റുചെയ്യുകയായിരുന്നു.

Bengaluru Crime Arrest