പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം; 47 കാരിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍

തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ നിന്ന് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി.

author-image
Priya
New Update
പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം; 47 കാരിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ നിന്ന് മൂന്ന് ദിവസത്തോളം പഴക്കമുളള സ്ത്രീയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി.

കേരള-തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപം അരുമന പുലിയൂര്‍ ശാല സ്വദേശി സലീന(47)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച സലീനയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ജനല്‍ തുറന്നു നോക്കിയപ്പോള്‍ ആണ് മരണ വിവരം പുറത്തറിയുന്നത്.

മുറിക്കുള്ളില്‍ ചലനമറ്റു കിടക്കുന്ന സലീനയെ കണ്ടതോടെ നാട്ടുകാര്‍ അരുമന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് മൃതദേഹം പുറത്തെത്തിച്ചത്.

പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സലീന വെള്ളറട ആനപ്പാറ സ്വദേശിയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് ചില കാരണങ്ങള്‍ കൊണ്ട് ഇരുവരും പിരിഞ്ഞതോടെ സലീന അമ്മയുടെ വീട്ടിലായിരുന്നു താമസം.

Thiruvananthapuram death