അയല്‍വാസി പെട്രോള്‍ ഒഴിച്ച് കൊളുത്തിയ സംഭവം; യുവതി മരിച്ചു

By Anu.12 02 2024

imran-azhar

 

നെടുങ്കണ്ടം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പാറയ്ക്കല്‍ ഷീല (31) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഷീലയെ കടന്നുപിടിച്ച് വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം അയല്‍വാസിയായ ശശി പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

 

വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ശശി ഷീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടുമ്പന്‍ചോല പൊലീസെത്തി വാതില്‍ തകര്‍ത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ അന്നുതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

 

 

OTHER SECTIONS