ഡല്‍ഹിയില്‍ സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍; തലയടക്കമുള്ള ഭാഗങ്ങള്‍ കണ്ടെത്തി, തെരച്ചില്‍ തുടരുന്നു

ഡല്‍ഹിയില്‍ സ്ത്രീയുടെ മൃതദേഹം റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയില്‍ ഗീത കോളനി ഫ്‌ലൈ ഓവറിന് സമീപമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

author-image
Priya
New Update
ഡല്‍ഹിയില്‍ സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍; തലയടക്കമുള്ള ഭാഗങ്ങള്‍ കണ്ടെത്തി, തെരച്ചില്‍ തുടരുന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീയുടെ മൃതദേഹം റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയില്‍ ഗീത കോളനി ഫ്‌ലൈ ഓവറിന് സമീപമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

രാവിലെ 9.15ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.ഫ്‌ലൈ ഓവറിന് സമീപം പലയിടങ്ങളിലായാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

തല ഉള്‍പ്പെടെയുള്ള ഏതാനും ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തുന്നതിന് ഫ്‌ലൈ ഓവറിന് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പൊലീസ് തെരച്ചില്‍ തുടരുകയാണ്.


ശ്രദ്ധ വോള്‍ക്കര്‍ കൊലപാതകത്തിന് സമാനമായ രീതീയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 മെയ് 18നാണ് പങ്കാളിയായ ശ്രദ്ധ വോള്‍ക്കറെ യുവാവ് കൊലപ്പെടുത്തിയത്.

മൃതദേഹം 35 കഷ്ണങ്ങളായി മുറിച്ച് മൂന്നാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ അഫ്താബിനെ അറസ്റ്റ് ചെയ്തു. 18 ദിവസം കൊണ്ട് നഗരത്തില്‍ പല ഭാഗങ്ങളിലായാണ് അഫ്താബ് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ വേള്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്‌.

delhi Crime