മുംബൈ: പിറന്നാള്‍ ആഘോഷത്തിന് ദുബായിയില്‍ കൊണ്ടുപോകാത്തതിരുന്നതോടെ ഭാര്യ മുഖത്ത് ഇടിച്ച യുവാവ് മരിച്ചു.
പൂനെ സ്വദേശിയായ നിഖില്‍ ഖന്ന(36) ആണ് മരിച്ചത്.
വെള്ളിയാഴ്ചായിരുന്നു സംഭവം.ആറ് വര്‍ഷം മുന്‍പാണ് ബിസിനസുകാരനായ നിഖില്‍ ഖന്നയും രേണുകയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന് നിഖില്‍ രേണുകയെ ദുബായില്‍ കൊണ്ടുപോയില്ല.
ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. രേണുകയുടെ ജന്മദിനത്തില്‍ വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതും ഡല്‍ഹിയില്‍ പോകാമെന്ന ആവശ്യത്തോടും നിഖില്‍ പ്രതികരിക്കാത്തതും യുവതിയെ അസ്വസ്ഥയാക്കിയിരുന്നു.
ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു.
ഇതിന് പിന്നാലെ രക്തസ്രാവത്തെ തുടര്‍ന്ന് നിഖില്‍ ബോധം കെട്ട് നിലത്തുവീഴുകയായിരുന്നു. സംഭവത്തില്‍ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു.