ബൈക്കിലെത്തി 3 കാണിക്ക വഞ്ചികള്‍ മോഷ്ടിച്ചു

യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ നിന്നും മൂന്ന് കാണിക്ക വഞ്ചികള്‍ മോഷ്ടിച്ചു.

author-image
Athira
New Update
ബൈക്കിലെത്തി 3 കാണിക്ക വഞ്ചികള്‍ മോഷ്ടിച്ചു

കൊല്ലം: യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ നിന്നും മൂന്ന് കാണിക്ക വഞ്ചികള്‍ മോഷ്ടിച്ചു. കൊല്ലം പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികള്‍ ഒരു കിലോമീറ്റര്‍ അപ്പുറമുള്ള റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

മാസ്‌ക് വച്ചാണ് യുവതി കവര്‍ച്ചക്കെത്തിയത്. മൂന്ന് വഞ്ചികളും ബാഗ് വെച്ച് മറച്ചശേഷം പള്‍സര്‍ ബൈക്കിലെത്തിയ യുവാവ് ക്ഷേത്രത്തിന് മുന്നിലെത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Latest News Crime News kerala news