വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം; മൂന്നര പവന്റെ മാല കവര്‍ന്നു

By Anu.08 02 2024

imran-azhar


മലപ്പുറം: മലപ്പുറത്ത് വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല കവര്‍ന്നു. വെളിയങ്കോട് പഴഞ്ഞി റേഷന്‍ കടക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. മുറ്റത്ത് ചെടി നനയ്ക്കുമ്പോഴാണ് മോഷ്ടാവ് പിറകില്‍നിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം മാല കവര്‍ന്നത്.

 

മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയില്‍ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയല്‍വാസികള്‍ ഓടിയെത്തി മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷര്‍ട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ വയോധിക പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കി.

 

 

OTHER SECTIONS