നെടുങ്കണ്ടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും കുത്തേറ്റ പാടുകൾ, അന്വേഷണം

വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിലായിരുന്നു. പ്രവീണിന്റെ മൃതദേഹം ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്.സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.

author-image
Greeshma Rakesh
New Update
നെടുങ്കണ്ടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും കുത്തേറ്റ പാടുകൾ, അന്വേഷണം

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് സംശയം. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിലായിരുന്നു. പ്രവീണിന്റെ മൃതദേഹം ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്.

കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റിൽ നാല് കുത്തേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

police Crime News Idukki Dead body