പൊള്ളാച്ചി കോളേജ് വിദ്യാര്‍ഥിനിയുടെ കൊലപാതകം; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരില്‍ അറസ്റ്റില്‍

ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍നിന്ന് പുലര്‍ച്ചയോടെ ഇരുവരെയും പിടികൂടിയത്. ഇവരെ തമിഴ്‌നാട് പൊലീസിനു കൈമാറി.

author-image
Greeshma Rakesh
New Update
പൊള്ളാച്ചി കോളേജ് വിദ്യാര്‍ഥിനിയുടെ കൊലപാതകം; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്‌മെന്റില്‍ കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ പിടിയില്‍. ഇടയാര്‍പാളയം സ്വദേശി സുജയ് (30), ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിയുമായ സുബ്ബലക്ഷ്മി (20) ആണു കൊല്ലപ്പെട്ടത്.

സുബ്ബലക്ഷ്മിയെ മേയ് രണ്ടിനാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വ്യാപാരിയായ സുജയിന്റെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ട അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹം കണ്ടത്.

കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തി. ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍നിന്ന് പുലര്‍ച്ചയോടെ ഇരുവരെയും പിടികൂടിയത്. ഇവരെ തമിഴ്‌നാട് പൊലീസിനു കൈമാറി.

kerala police Crime News Tamil Nadu Murder Case