പ്രണയത്തില്‍ നിന്ന് പിന്മാറി യുവതി; നഗ്‌ന ചിത്രവും ഫോണ്‍ നമ്പറും പ്രചരിപ്പിച്ച് മുന്‍കാമുകന്‍

കാമുകിയെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി വിവാഹം കഴിക്കാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് സാകേത് സ്വദേശി കുമാര്‍ അവിനാഷ് (24) ശ്രമിച്ചത്.

author-image
Greeshma Rakesh
New Update
പ്രണയത്തില്‍ നിന്ന് പിന്മാറി യുവതി; നഗ്‌ന ചിത്രവും ഫോണ്‍ നമ്പറും പ്രചരിപ്പിച്ച് മുന്‍കാമുകന്‍

ന്യൂഡല്‍ഹി: മുന്‍കാമുകിയുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാമുകിയെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി വിവാഹം കഴിക്കാന്‍ വീട്ടുകാരില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് സാകേത് സ്വദേശി കുമാര്‍ അവിനാഷ് (24) ശ്രമിച്ചത്.

സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ടിലൂടെ മോശം ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യുകയായിരുന്നു.മാത്രമല്ല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമൊപ്പം യുവതിയുടെയും അമ്മയുടെയും ഫോണ്‍ നമ്പറും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് ജൂണ്‍ ഒന്നു മുതല്‍ അജ്ഞാത നമ്പറുകളില്‍നിന്ന് ഫോണ്‍ കോളുകളും മെസേജുകളും തുടര്‍ച്ചയായി വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, തുടങ്ങി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ആരോ തന്റെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി യുവതി കണ്ടെത്തി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്, ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രോഹിത് മീന പറഞ്ഞു.

കോളജില്‍ പഠിച്ചിരുന്ന സമയത്ത് യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു.എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്‍മാറി. ഇതേ തുടര്‍ന്നാണ് അപമാനമുണ്ടാക്കി സമ്മര്‍ദ്ദം ചെലുത്തി വിവാഹം കഴിക്കാന്‍ പ്രതി ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.പ്രതിയുടെ മൊബൈല്‍ ഫോണും, ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Crime India New Delhi News Malayalam News Crime News