/kalakaumudi/media/post_banners/96fc52e04236422abb46e3fb9a3d6c460abcffcd44ce65f7eedeb583f16db8d3.jpg)
മാനന്തവാടി: ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിനെതിരെ (31)യാണ് കേസ്. ഇയാളെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും എസ്.സി.എസ്.ടി. വിഭാഗങ്ങള്‍ക്കെതിരേ അതിക്രമം നടത്തിയ വകുപ്പു പ്രകാരവുമാണ് കേസ്.
ഈ മാസം നാലിന് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ക്കൊണ്ടുപോയി അജീഷ് പീഡിപ്പിച്ചെന്നാണ് പരാതി. ഈ ദിവസം അജീഷും യുവതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രക്തസ്രാവം അനുഭവപ്പെട്ടതിനത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ അയല്‍ക്കാരുടെ സഹായത്തോടെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അജീഷ് തന്നെയാണ് ആശുപത്രിയില്‍ യുവതിക്ക് കൂട്ടിരുന്നത്. വിവരം അറിഞ്ഞ് ശനിയാഴ്ച പോലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അന്ന് യുവതി പരാതിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് മടങ്ങിപ്പോരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ യുവതി പോലീസില്‍ പരാതിപ്പെട്ടു.തിങ്കളാഴ്ച ഉച്ചയോടെ യുവതിയെ ആശുപത്രിയില്‍നിന്ന് വിടുതല്‍ചെയ്യാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ പോരാട്ടം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു.
ആശുപത്രി പരിസരത്ത് ബഹളമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് അജീഷിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി. പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.