ക്ഷേത്രത്തിലെ നിലവിളക്ക്, കിണ്ടി, ഉരുളി മോഷ്ടിച്ചു; യുവാവ് പിടിയില്‍

ചാലക്കല്‍ നിന്നുമാണ് ഇയ്യാളെ പിടികൂടിയത്.അതെസമയം തൃശൂര്‍ ജില്ലയില്‍ രണ്ട് കേസിലെ പ്രതിയാണ് അഖിലെന്നും പൊലീസ് അറിയിച്ചു.

author-image
Greeshma Rakesh
New Update
ക്ഷേത്രത്തിലെ നിലവിളക്ക്, കിണ്ടി, ഉരുളി മോഷ്ടിച്ചു; യുവാവ് പിടിയില്‍

ആലുവ: കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പൊലീസ് അറസ്റ്റുചെയ്തത്. ക്ഷേത്രത്തില്‍ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉള്‍പ്പടെയുള്ള പാത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.

ചാലക്കല്‍ നിന്നുമാണ് ഇയ്യാളെ പിടികൂടിയത്.അതെസമയം തൃശൂര്‍ ജില്ലയില്‍ രണ്ട് കേസിലെ പ്രതിയാണ് അഖിലെന്നും പൊലീസ് അറിയിച്ചു. എസ്.എച്ച് ഒ എം.എം മഞ്ജു ദാസ്, എസ്.ഐ എസ്.എസ് ശ്രീലാല്‍, സി.പി.ഒ എ.എ അന്‍സാര്‍ തുടങ്ങിയവരാണ് അമ്പേഷണ സംഘത്തിലുള്ളത്.

Arrest Crime News aluva Robbery