/kalakaumudi/media/post_banners/3e485eb344c3d44fe91507f82950a44aa09d442b217b9235b271eef09edeaf66.jpg)
കുമളി: ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ മഞ്ജുമല പഴയകാട് സ്വദേശിയായ രാജ (മാക്സ്)യെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് എത്തിയതായിരുന്നു ജിത്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാജ, കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിത്തുവിനെ കുത്തുകയായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും.