/kalakaumudi/media/post_banners/a88de060c05fcc323af952bd5701f1d13cf34da7f5d602358106ec82b6611a8c.jpg)
മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 12വയസ്സുകാരിയെ അമ്മയ്ക്ക് മുന്നിലിട്ട് കുത്തിക്കൊന്ന് 20 കാരന്‍. മഹാരാഷ്ട്രയിലെ കല്യാണിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ട്യൂഷന്‍ കഴിഞ്ഞ അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി.
വീടിനടുത്തെത്തിയപ്പോള്‍ പടിക്കെട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി ആദിത്യ കാംബ്ലെ ചാടി വീണ് കുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.തടയാന്‍ ശ്രമിച്ച അമ്മയെ തള്ളിമാറ്റിയായിരുന്നു ആക്രമണം. എട്ട് തവണയാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്.
അമ്മയുടെ അലര്‍ച്ച കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ കുട്ടി മരണപ്പെട്ടു. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആദിത്യ കാംബ്ലെയെ പിന്നീട് അണുനാശിനി കുടിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ചികിത്സയിലാണ്. പ്രതിയായ ആദിത്യ കാംബലെ പെണ്‍കുട്ടിയോട് പലവട്ടം പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തന്നെ അവഗണിച്ചതിലുള്ള വൈരാഗ്യത്തിലാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ ഇയാള്‍ സ്ഥലത്തെത്തി കാത്തിരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിനും ആത്മഹത്യാ ശ്രമത്തിനുമടക്കം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.