തിരിച്ചറിയാതിരിക്കാന്‍ ഗ്ലൗസും ഹെല്‍മറ്റും; ക്രൈം വെബ് സീരിസ് പ്രചോദനം, ദമ്പതികളെ കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും സുഹൃത്തും പിടിയില്‍. ബിസിനസുകാരനായ ധ്യാന്‍ കുമാര്‍ ജെയിന്‍ (70), ഭാര്യ അഞ്ജു ജെയിന്‍ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു യുവാക്കള്‍ പിടിയിലായത്.

author-image
Priya
New Update
തിരിച്ചറിയാതിരിക്കാന്‍ ഗ്ലൗസും ഹെല്‍മറ്റും; ക്രൈം വെബ് സീരിസ് പ്രചോദനം, ദമ്പതികളെ കൊലപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

മീററ്റ്: ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും സുഹൃത്തും പിടിയില്‍. ബിസിനസുകാരനായ ധ്യാന്‍ കുമാര്‍ ജെയിന്‍ (70), ഭാര്യ അഞ്ജു ജെയിന്‍ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു യുവാക്കള്‍ പിടിയിലായത്.

പ്രിയങ്ക് ശര്‍മ (25) എന്നയാളും സുഹൃത്തായ യാഷ് ശര്‍മയുമാണ് പ്രതികള്‍. അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണു പ്രിയങ്ക് ശര്‍മ. വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്താന്‍ ശ്രമിച്ച അക്രമികളെ തടയുന്നതിനിടെ ധ്യാന്‍ കുമാര്‍ കൊല്ലപ്പെടുകയായിരുന്നു.

ഗുരുതര പരുക്കുകളോടെ അഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ വെള്ളിയാഴ്ച മരിച്ചു.2020ല്‍ പുറത്തിറങ്ങിയ ഒരു ക്രൈം വെബ് സീരിസില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു കുറ്റകൃത്യം നടത്തിയതെന്നു പ്രതികള്‍ പറഞ്ഞതായി എസ്പി റോഹിത് സിങ് സജ്‌വാന്‍ പറഞ്ഞു.

തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പ്രതികള്‍ ഗ്ലൗസും മാസ്‌കും ഹെല്‍മറ്റും ധരിച്ചിരുന്നതായും കൃത്യം നടത്തിയതിനുശേഷം ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയതായും എസ്പി വ്യക്തമാക്കി.

കൃത്യം നടത്തുന്നതിനു തലേദിവസം വാടകയ്ക്കു മുറിനോക്കാനായി ഇരുവരും ഇയാളുടെ വീട്ടില്‍ പോയിരുന്നു. ധ്യാന്‍ കുമാറിന്റെ വീട്ടില്‍ നിന്ന് അക്രമികള്‍ മോഷ്ടിച്ച പണവും സ്വര്‍ണവും കണ്ടെത്തി.

Crime Arrest