/kalakaumudi/media/post_banners/ca08d59a18e38afdc2e4ac3fc398f82c775615a2cfa0700e11763fc17d04ddfc.jpg)
അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖസ്ഥാനം വഹിച്ച ബഞ്ചമിന്‍ ഫ്രാങ്ക്‌ളിനെ ശാസ്ത്രലോകം ബഹുമാനിക്കുന്നത് മിന്നലിന്റെ സംഹാരശക്തി തടയുന്നതിന് മാര്‍ഗം കണ്ടെത്തിയ വ്യക്തി എന്ന നിലയിലാണ്. അമേരിക്കന്‍ വിപ്ലവത്തിനും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരിനും കാരണഹേതുവായ വ്യക്തികളില്‍ പ്രഥമഗണനീയനായ അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ ഫ്രാന്‍സിന്റെ സജീവസഹായം സമരസേനയ്ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നയതന്ത്ര പാടവം അമേരിക്കന്‍ ജനതയ്ക്ക് വിസ്മരിക്കാനാവില്ല. തന്റെ വൈദ്യുത പരീക്ഷണങ്ങളിലൂടെ പ്രസിദ്ധനായിത്തീര്‍ന്ന അദ്ദേഹം സ്റ്റൗവ്, മെഡിക്കല്‍ കാതറ്റര്‍, ലൈറ്റ്‌നിംഗ് റോഡ്, സ്വിംഫിുകള്‍, ഗ്ലാസ് ആര്‍മോണിക്ക, ബിഫോകാല്‍സ് തുടങ്ങി ധാരാളം കണ്ടുപിടിത്തങ്ങള്‍ നടത്തിയ ഫ്രാങ്ക്‌ളിന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് അവരുടെ കണ്ടുപിടിത്തങ്ങളെപ്പറ്റി ചര്‍ച്ച നടത്താനായി അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചു.
അതേ സമയത്തുതന്നെ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് പുറമെ വൈദ്യുത നിരീക്ഷണങ്ങളിലും അദ്ദേഹം മുഴുകിയിരുന്നു. രാജ്യത്തിലെ പൊതുകാര്യ പ്രസക്തിക്കുമപ്പുറം എഴുത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ലോകക്ഷേമത്തിന്റെയും രംഗങ്ങള്‍ അദ്ദേഹത്തിന് ഏറെ അംഗീകാരം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ തത്വദര്‍ശനങ്ങളിലും സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയവും ശാസ്ത്രീയവുമായ തലങ്ങളിലും ഉള്ള എല്ലാകര്‍മ്മങ്ങളും ആത്യന്തികമായി മനുഷ്യനന്മയിലേക്ക് നയിക്കുന്നതായിരുന്നു.
1706 ജനുവരി 17ന് ബോസ്റ്റണിലെ മില്‍ക്കുസ്ട്രീറ്റിലാണ് ബഞ്ചമിന്‍ ജനിച്ചത്. പിതാവ് ജോസിയ ഫ്രാങ്ക്‌ളിന്‍ മൃഗക്കൊഴുപ്പു വ്യാപാരിയായിരുന്നു. അദ്ദേഹം സോപ്പുകളും മെഴുകുതിരിയും ഉണ്ടാക്കുന്ന തൊഴിലിലും ഏര്‍പ്പെട്ടിരുന്നു. അമ്മ അഭിയ ഫോള്‍ജര്‍ ജോസിയയുടെ രണ്ടം ഭാര്യയായിരുന്നു. ബഞ്ചമിന്‍ ജോസിയയുടെ 15ാമത്തെ പുത്രനായിരുന്നു. പിതാവ് ബഞ്ചമിനെ മതപഠനക്ലാസില്‍ അയയ്ക്കാനാണുദ്ദേശിച്ചത്. കാരണം ഫീസു കൊടുത്തു കുട്ടിയെ സ്‌കൂളില്‍ പഠിപ്പിക്കാനുള്ള ധനശേഷി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും ബോസ്റ്റണിലെ ഗ്രാമര്‍ സ്‌കൂളിലയക്കപ്പെട്ട ബഞ്ചമിന്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സാമ്പത്തിക പ്രതിസന്ധിമൂലം അച്ഛന്റെ ബിസിനസില്‍ പങ്കാളിയായി. പകരം ധാരാളം പുസ്തകം വായിച്ച് പഠനം തുടര്‍ന്നു. മൂത്ത സഹോദരന്‍ ജയിംസ് ബഞ്ചമിന്‍ സ്വന്തമായി അച്ചടിശാല നടത്തുന്നുണ്ടായിരുന്നു. 12ാം വയസില്‍ ബഞ്ചമിന്‍ ആ സഹോദരന്റെ അച്ചടിശാലയില്‍ തൊഴില്‍ പരിശീലനത്തിനു കൂടി. 1721ല്‍ സഹോദന്‍ ന്യൂഇംഗ്ലണ്ട് ക്യൂറന്റ് ആരംഭിച്ചപ്പോള്‍ രാത്രിമുഴുവന്‍ അതിനുവേണ്ടി ലേഖനങ്ങള്‍ തയ്യാറാക്കുകയും പകല്‍ അതിന്റെ വിതരണത്തിലും മുഴുകി. എന്നാല്‍ ബഞ്ചമിന്‍ എഴുതിയ ലേഖനങ്ങള്‍ ആ പത്രത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ജ്യേഷ്ഠന്‍ അനുവദിച്ചില്ല. ജ്യേഷ്ഠന്റെ അറിവോ, സമ്മതമോ കൂടാതെ മിസ്സിസ് സൈലന്‍സ് ഡുഗുഡ്ഡ് എന്ന വ്യാജനാമത്തില്‍ ബഞ്ചമിന്റെ ലേഖനങ്ങള്‍ ആ പത്രത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. ആ ലേഖനങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. അവയുടെ ലേഖകന്‍ സ്വന്തം സഹോദരനാണെ് ജയിംസ് അറിഞ്ഞു. കോളനി നേതൃത്വത്തെ ഭയപ്പെട്ടാണ് ബഞ്ചമിന്‍ പേര് വെളിപ്പെടുത്താതെ ലേഖനങ്ങള്‍ എഴുതിയത്. അസ്വസ്ഥനായ ജയിംസിനെ ഭയന്ന് ബഞ്ചമിന്‍ സഹോദരനറിയാതെ സ്ഥലം വിട്ടു. കുറച്ചുകാലം ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞു. ഫിലാഡല്‍ഫിയ, പെന്‍സില്‍വേനിയ മുതലായ നഗരങ്ങളില്‍ ജോലി തേടിപ്പോയി. നഗരങ്ങളിലെ അച്ചടിശാലകളില്‍ ഇടയ്ക്കിടയ്ക്ക് ജോലി ചെയ്തു. ഇതിനിടയില്‍ പെന്‍സില്‍വേനിയയിലെ ഗവര്‍ണര്‍ സര്‍ വില്യം കെയ്ത്ത് ബെഞ്ചമിനെ ലണ്ടനില്‍ പോകാന്‍ നിയോഗിച്ചു. പുതുതായി ആരംഭിക്കാന്‍ പോകുന്ന ഒരു പത്രത്തിനു വേണ്ട യന്ത്രം ലണ്ടനില്‍ നിന്നു വാങ്ങാനായിരുന്നു നിയോഗം.
ലണ്ടനിലെത്തിയ ബഞ്ചമിന്‍ ഒരു അച്ചടിശാലയില്‍ കംപോസിറ്ററായി കുറച്ചുകാലം ലണ്ടനില്‍ ജോലി നോക്കി. പിന്നീട് 1726ല്‍ അമേരിക്കയില്‍ തിരിച്ചെത്തി. ഫിലാഡല്‍ഫിയയില്‍ ബഞ്ചമിന് ഒരു ഗുമസ്തപ്പണികൊടുത്തു. 1927ല്‍ ബഞ്ചമിന്‍ ജൂടോ എന്ന പേരിലൊരു ചര്‍ച്ചാസംഘം രൂപീകരിച്ചു. ബഞ്ചമിനും ഏതാനും കലാകാരന്മാരും ചേര്‍ന്നു രൂപീകരിച്ച ഈ സംഘം രാഷ്ട്രസേവനവും സാമുദായിക സേവനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ ഈ സംഘടനയിലെ അംഗങ്ങള്‍ ദേശവാര്‍ത്തകള്‍ ചര്‍ച്ച ചെയ്തിരുന്നു. അംഗബലം വര്‍ദ്ധിച്ചതോടെ അവര്‍ ഒരു വായനശാലയ്ക്ക് തുടക്കമിട്ടു. എന്നാല്‍ വേണ്ടത്ര പുസ്തകങ്ങളോ, പുസ്തകങ്ങള്‍ വാങ്ങാനുള്ള ധനമോ സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബഞ്ചമിന്‍ സ്വന്തമായി ഒരു വായനശാല തുടങ്ങാന്‍ തീരുമാനിച്ചു. മാസവരിയായിരുന്നു വരുമാനമാര്‍ഗ്ഗം. 1731ല്‍ അത് ഫിലാഡല്‍ഫിയയിലെ ഒരു പ്രധാന കമ്പനിയായി വളര്‍ന്നു. അങ്ങനെ ചലിക്കു ലൈബ്രറി എന്ന ബഞ്ചമിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഇതിനിടയില്‍ 1930ല്‍ ഡിബോ റൈഡിനെ വിവാഹം കഴിച്ച ബഞ്ചമിന്‍ 1773ല്‍ അവരുടെ മരണംവരെ ഒരുമിച്ചു ജീവിച്ചു. 1737ല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും 1744ല്‍ തത്വദര്‍ശനസംഘം രൂപീകരിക്കുകയും ചെയ്തു. പിന്നീടത് ഫിലാഡല്‍ഫിയ സര്‍വകലാശാലയായി അറിയപ്പെട്ടു.
ആദ്യകാലത്ത് പുസ്തകങ്ങള്‍ അംഗങ്ങളുടെ വീടുകളിലായിരുന്നു സൂക്ഷിച്ചത്. 1739-ല്‍ പെന്‍സില്‍ വേനിയായിലെ ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഹാളില്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങി. 1791ലാണ് ആ വായനശാലയ്ക്ക് സ്വന്തമായി മന്ദിരം പണിയാന്‍ സാധിച്ചത്. അപ്പോഴേക്കും ആ വായനശാലയില്‍ ഗ്രന്ഥങ്ങളുടെ സംഖ്യ ലക്ഷക്കണക്കിനായി. ഇക്കാലത്തുതന്നെ ബഞ്ചമിന്‍ സ്വന്തമായി അച്ചടിശാലയും പെന്‍സില്‍ വേനിയ ഗസറ്റ് എന്ന പത്രവും ആരംഭിച്ചു. പത്രത്തിലൂടെ പല പ്രാദേശിക ആവശ്യങ്ങള്‍ക്കും വേണ്ടി പ്രക്ഷോഭണം ആഹ്വാനം ചെയ്തു. ഇതോടെ ബഞ്ചമിന്റെ ജനസ്വാധീനം വര്‍ദ്ധിച്ചു. 1731ല്‍ സ്ഥലത്തെ ഫ്രിമേസ ലോഡ്ജിലെ അംഗമായി ഫ്രിമേസ ഗ്രന്ഥാവലിക്കു രൂപം നല്‍കി. മരണംവരെ ബഞ്ചമിന്‍ ഫ്രിമേസ ഗ്രൂപ്പിലെ അംഗമായിരുന്നു. പ്രശസ്തിയുടെ ഉച്ചകോടിയില്‍പ്പോലും അദ്ദേഹം ഒപ്പിട്ടിരുത് ബഞ്ചമിന്‍ അച്ചടിക്കാരന്‍ എന്നായിരുന്നു.
ബഞ്ചമിന്റെ ശാസ്ത്രസംഭാവനകള്‍ വിവിധ മേഖലകളിലാണ്. അദ്ദേഹം നടത്തിയ കണ്ടുപിടിത്തങ്ങളില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ടവയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. സ്ഫടിക സദൃശ്യമായ ഇലക്ട്രിസിറ്റിയും (vitreous) മരക്കറ (resinous)പോലുള്ള ഇലക്ട്രിസിറ്റിയും രണ്ട് വ്യത്യസ്തങ്ങളായ വൈദ്യുത ദ്രാവകങ്ങളായിരിക്കില്ല - അതേസമയം വൈദ്യുതദ്രാവകങ്ങളുടെ മര്‍ദ്ദം വ്യത്യസ്തതരത്തിലായിരിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. അവയ്ക്ക് പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ ചാര്‍ജ്ജുകളും നല്‍കി. 1750ല്‍ മില്‍, വൈദ്യുതിയാണെ് അദ്ദേഹം പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. മിലോടുകൂടിയ കൊടുങ്കാറ്റില്‍ ഒരു പട്ടം പറത്തിക്കൊണ്ടാണ് അദ്ദേഹം ഇത് പരീക്ഷിച്ചത്. തുടര്‍ന്ന് ജൂണ്‍ 15ാം തീയതി അദ്ദേഹത്തിന്റെ പ്രശസ്തമായ പട്ടപ്പരീക്ഷണത്തിലൂടെ മേഘത്തില്‍നിന്ന് സ്ഫുലിംഗങ്ങള്‍ വരുമെന്ന് കണ്ടെത്തി. ഇത്തരം കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനത്തില്‍ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം ലഭിച്ച ഫ്രാങ്ക്‌ളില്‍ 1753ലെ കോപ്‌ലെ മെഡലിനര്‍ഹനായി. കൂടാതെ ഇലക്ട്രിക് ചാര്‍ജ്ജ് യൂണിറ്റിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയും ചെയ്തു. ഫിസിക്കല്‍ സയന്‍സിലെ രണ്ടു പ്രധാന തലങ്ങളായ ഇലക്ട്രിസിറ്റിയും മീറ്ററോളജിയും സ്ഥാപിച്ചെടുത്തതും ഫ്രാങ്ക്‌ളിനായിരുന്നു. ശീതീകരണതത്വം മനസിലാക്കിയ അദ്ദേഹം വേനല്‍കാലത്തെ ചൂട് ദിവസം ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സാധ്യതകളെപ്പറ്റി വിവരിക്കുകയുണ്ടായി. ഇടിമിന്നല്‍ നാശം വരുത്താതിരിക്കാനുള്ള ഉപകരണങ്ങള്‍ക്കു പുറമെ വാഹനങ്ങളുടെ സ്പീഡോമീറ്റര്‍, സംഗീതോപകരണങ്ങള്‍, ലെന്‍സുകള്‍ മുതലായ വിഭാഗത്തിലും അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. അമേരിക്കയിലെ അപൂര്‍വ്വ വ്യക്തിത്വം എന്ന പേരില്‍ ഇംഗ്ലണ്ടില്‍ അദ്ദേഹം പ്രശസ്തനായി. ഫ്രാന്‍സിലെ നയതന്ത്രജ്ഞനായ ബഞ്ചമിന് ഇംഗ്ലണ്ടിനെതിരെയുള്ള യുദ്ധത്തെ സ്വാതന്ത്ര്യസമരത്തില്‍ രാജ്യത്തിന്റെ കൈമാറ്റാവകാശം നടത്താന്‍ നിമയമിതനായി. 1790 ഏപ്രില്‍ 17-ന് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ ഫിലാഡല്‍ഫിയയില്‍ വച്ച് ദിവംഗതനായി. അദ്ദേഹത്തിന്റെ നാമധേയത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും കമ്പനികളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ജീവിതരേഖ
ജനനം : 1706 ജനുവരി 17 ബോസ്റ്റ, അമേരിക്ക
പൗരത്വം : അമേരിക്ക
കുടുംബം : ഡിബോറ റീഡ് ഭാര്യ
ഫ്രാന്‍സിസ് ഫോള്‍ജന്‍ ഫ്രാങ്ക്‌ളിന്‍ (മകന്‍),
സാറാ ഫ്രാങ്ക്‌ളിന്‍ (മകള്‍)
വില്യം (ജാരസന്തതി)
മരണം : 1790 ഏപ്രില്‍ 17 - ഫിലാഡല്‍ഫിയ, അമേരിക്ക