ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാര്‍ത്ഥികള്‍

By Lakshmi priya.18 06 2022

imran-azhar

തിരുവനന്തപുരം: 31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാര്‍ത്ഥികള്‍. 2,08,097 പേര്‍ പെണ്‍കുട്ടികളും 2,18,902 പേര്‍ ആണ്‍കുട്ടികളുമാണ്. റെഗുലര്‍ വിഭാഗത്തില്‍ 4,26,999, പ്രൈവറ്റായി 408 പേര്‍ പരീക്ഷയെഴുതും.30 തുടങ്ങുന്ന പ്ലസ് ടു പരീക്ഷ എഴുതുന്ന 4,32,436 വിദ്യാര്‍ത്ഥികളില്‍ 2,12,891 പേര്‍ പെണ്‍കുട്ടികളും 2,19,545 പേര്‍ ആണ്‍കുട്ടികളുമാണ്. സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 3,65,871 പേരാണ് എഴുതുന്നത്. 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളിന് (സ്‌കോള്‍ കേരള) കീഴില്‍ പരീക്ഷ എഴുതും. 20,768 പേര്‍ പ്രൈവറ്റായും. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്(77817) ഏറ്റവും കുറവ് വയനാട് (11064). ഗള്‍ഫില്‍ 474 പേരും ലക്ഷദ്വീപില്‍ 1173 പേരും മാഹിയില്‍ 689 പേരും പരീക്ഷയെഴുതും.

 

2962 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ 574, ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ 882 കുട്ടികള്‍ വീതം പരീക്ഷയെഴുതും. കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് ഇത്തവണയും മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് - 2104 പേര്‍. കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാര്‍ക്കര എച്ച്.എം.എച്ച്.എസ്.എസിലാണ് - ഒരു കുട്ടി മാത്രം.

 


പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്


തിരുവനന്തപുരം: 35522, 35115

 

കൊല്ലം : 28790, 30955

 

പത്തനംതിട്ട : 12466, 10529

 

ആലപ്പുഴ : 24799, 21953

 

കോട്ടയം: 21916, 19480

 

ഇടുക്കി : 11490, 11426

 

എറണാകുളം: 34400, 32816

 

തൃശൂര്‍ : 36909, 35965

 

പാലക്കാട്: 38532, 39423

 

മലപ്പുറം : 77817, 78266

 

കോഴിക്കോട് : 45777, 43745

 

വയനാട് : 11064, 12241

 

കണ്ണൂര്‍ : 33593, 35281

 

കാസര്‍കോട്: 17025, 19804

 

OTHER SECTIONS