
വ്യാവസായിക വിപ്ലവത്തിന്റെ കാതലായ ആവിയന്ത്രം വികസിപ്പിച്ചെടുത്താണ് ജയിംസ് വാട്ട് എന്ന ശാസ്ത്രജ്ഞന്‍ ചരിത്രത്തില്‍ ഇടം നേടിയത്. കാര്‍ഷിക രാജ്യമായിരുന്ന ഇംഗ്ലണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക രാജ്യങ്ങളില്‍ ഒന്നായി വളര്‍ത്തി എടുക്കാന്‍ ആവിശക്തി സമ്മാനിച്ച അദ്ദേഹം ആധുനിക ബ്രിട്ടന്റെ ശില്പികളില്‍ ഒരാളായി കരുതപ്പെടുന്നു. കുതിരശക്തി എന്ന പദം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയായ പവര്‍ യൂണിറ്റിന്, വാട്ട് എന്ന നാമകരണം ചെയ്തത് അദ്ദേഹത്തിനോടുള്ള ശാസ്ത്രത്തിന്റെ ബഹുമാന സൂചനയായാണ്. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്സ്‌ഗോ നഗരത്തിനടുത്തുള്ള ഗ്രീനോക്കില്‍ 1736 ജനുവരി 19നാണ് ജയിംസ് (ജെമി) ജനിച്ചത്. അച്ഛന്റെ പേരും ജയിംസ് വാട്ട് എന്നായിരുു. അമ്മയുടെ പേര് ജോ മിര്‍ഹെഡ്. ഒരു ബിസിനസ്സുകാരനും വര്‍ക്ക്‌ഷോപ്പ് ഉടമയുമായിരുന്നു അച്ഛന്‍. കപ്പലിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടയും ചെറിയതരം കപ്പലുകളും ആദ്യകാലത്ത് ഇദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. ഗണിതശാസ്ത്രത്തിലും മറ്റും താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം നിരവധി ഗണിതശാസ്ത്രജ്ഞന്മാരുടെ വലിയ ചിത്രങ്ങള്‍ വര്‍ക്ക്‌ഷോപ്പിലും വീട്ടിലും മറ്റും തൂക്കിയിട്ടിരുന്നു. കുട്ടിയായ ജയിംസ് ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ച് അവയിലെ ആളുകളെപ്പറ്റി അനേ്വഷിച്ചറിയും. നേപ്പിയറും ന്യൂട്ടണും മറ്റും എന്തു രൂപമാണെന്ന് ഉറക്കത്തില്‍ പോലും ഓര്‍മ്മിക്കത്തക്കവിധത്തില്‍ കുഞ്ഞു ജെമിയുടെ മനസ്സില്‍ പതിഞ്ഞിരുന്നു.
അനാരോഗ്യം മൂലം ജെമി സ്‌കൂളില്‍ അപൂര്‍വ്വമായേ പോകാറുണ്ടായിരുുള്ളൂ. അമ്മയുടെ അകാല ചരമം ആ പഠനത്തിനും അന്ത്യം കുറിച്ചു. സ്‌കൂള്‍ പഠനം നിലച്ചെങ്കിലും വായനയില്‍ വലിയ കമ്പമുണ്ടായിരുന്ന ജയിംസ്, 15 വയസ്സിനു മുമ്പുതന്നെ ഇംഗ്ലീഷിലെ പ്രമുഖ ക്ലാസിക്കുകള്‍ മുഴുവന്‍ വായിച്ചുതീര്‍ത്തു. വീട്ടിലെ പുസ്തകങ്ങള്‍ തീരുമ്പോള്‍ അമ്മാവന്‍മാരുടെ വീട്ടിലേക്ക് യാത്രയാവും. ശാസ്ത്രവിഷയങ്ങളോട് പൊതുവേ താല്പര്യമായിരുന്നെങ്കിലും ശരീര ശാസ്ത്രമായിരുന്നു വളരെ ഇഷ്ടം. ഇടയ്ക്കിടെ അച്ഛന്റെ വര്‍ക്ക്‌ഷോപ്പ് സന്ദര്‍ശിക്കുന്ന ജെമി അവിടെ നടക്കു ജോലികളും ഉപകരണങ്ങളും ശ്രദ്ധിച്ച് ക്രമേണ തന്റെ ഭാവനയ്ക്ക് പറ്റിയ ചില ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ഗണിതശാസ്ത്ര ഉപകരണങ്ങളായിരുന്നു ആദ്യം നിര്‍മ്മിച്ചവ. കുറഞ്ഞൊരു നാള്‍കൊണ്ട് എല്ലാ ജോലികളും മനസ്സിലാക്കിയ ജെമി വേണമെങ്കില്‍ സ്വന്തമായൊരു വര്‍ക്ക്‌ഷോപ്പ് നടത്താനുള്ള തന്റേടം നേടി. പക്ഷേ, ജെമി (ജയിംസ്)യുടെ ആശ നടപ്പായില്ല. യാദൃച്ഛികമായി ഒരു അത്യാഹിതം സംഭവിച്ചു. പിതാവിന്റെ ഏറ്റവും വലിയ സമ്പാദ്യമായ കച്ചവടക്കപ്പല്‍ നടുകടലില്‍ മുങ്ങിപ്പോയി. സാധനസാമഗ്രികളും കപ്പലും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. വര്‍ക്ക്‌ഷോപ്പിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതോടൊപ്പം നഷ്ടം നികത്താന്‍ വേണ്ടി സ്വന്തം സമ്പാദ്യങ്ങള്‍ മുഴുവന്‍ ചെലവഴിക്കേണ്ടിവന്നു.
കുടുംബം പുലര്‍ത്താന്‍ അച്ഛനോടൊപ്പം ജയിംസ് ജോലി ചെയ്യാന്‍ തുടങ്ങി. ഒരു കണ്ണട വ്യാപാരിയുടെ കൂടെ അപ്രന്റീസായി ജോലി ചെയ്തു. കണ്ണട ചില്ലുകള്‍ നിര്‍മ്മിക്കുക, വയലിന്‍ നിര്‍മ്മിക്കുക, ചൂണ്ട ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ജയിംസ് പഠിച്ചു. ഒപ്പം ഉപകരണങ്ങള്‍ നന്നാക്കാന്‍ സ്വയം പഠിച്ചു. മെച്ചപ്പെട്ട ജോലി തേടി അദ്ദേഹം ലണ്ടനിലെത്തി. ഒരു ഉപകരണ നിര്‍മ്മാതാവിന്റെ കീഴില്‍ തൊഴില്‍ പഠനത്തിനു ചേര്‍ന്നു. സ്വന്തമായി റിപ്പയര്‍ ലൈസന്‍സ് കിട്ടണമെങ്കില്‍ 7 വര്‍ഷത്തെ പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് അക്കാലത്ത് ആവശ്യമായിരുന്നു. അനാരോഗ്യം മൂലം അത്രയും കാലം കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു വര്‍ഷത്തെ പരിശീലനം കഴിഞ്ഞ് ഗ്ലാസ്‌ഗോയില്‍ മടങ്ങിയെത്തിയ ജയിംസിന് ഏതെങ്കിലും ഒരു പണി തരപ്പെടുത്താന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമം തുടങ്ങി. ഗ്ലാസ്സ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ ഒരു പരീക്ഷണശാലയില്‍ സഹായിയായി ചെറിയ ജോലി അവര്‍ തരപ്പെടുത്തിക്കൊടുത്തു. യൂണിവേഴ്‌സിറ്റിയില്‍ ഉപയോഗ്യമല്ലാതെ കിടന്നിരുന്ന ശാസ്‌ത്രോപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതായിരുു ജയിംസിന്റെ ജോലി. കിട്ടിയ അവസരം അയാള്‍ ശരിക്കും ഉപയോഗപ്പെടുത്തി. ഉപകരണങ്ങള്‍ ഭംഗിയായി പ്രവര്‍ത്തിപ്പിച്ചു. അഴുക്കും പൊടിയും തട്ടി എല്ലാം നല്ലതു പോലെ വൃത്തിയാക്കി. ജയിംസിന്റെ ജോലി യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ഇഷ്ടമായി. സ്വന്തമായി ഉപകരണങ്ങള്‍ നന്നാക്കിക്കൊടുക്കുന്ന ജോലിയും അദ്ദേഹം ചെയ്തു തുടങ്ങി. ഉപകരണങ്ങളോടൊപ്പമുള്ള കുറിപ്പുകള്‍ പഠിച്ച് മനസ്സിലാക്കാന്‍ ഏതാനും യൂറോപ്യന്‍ ഭാഷയും അദ്ദേഹം വശമാക്കി.
യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രകാരന്‍മരായ പ്രൊഫസര്‍ ജോസഫ് ട്ടാക്ക്, ജോ റോബിന്‍ സണ്‍ എന്നിവരുമായി ജയിംസ് വാട്ട് സൗഹൃദബന്ധം സ്ഥാപിച്ചിരുന്നു. പ്രൊഫസര്‍ ട്ടാക്ക് ഹീറ്റ് എന്‍ജിനീയറിംഗില്‍ ഗവേഷണം നടത്തുന്നുണ്ടായിരുന്നു. അക്കാലത്ത് ഇംഗ്ലണ്ടിലെ കല്‍ക്കരി ഖനിയില്‍ നിന്നു ജലം പമ്പു ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് ന്യൂകോമ നിര്‍മ്മിച്ച ആവിയന്ത്രത്തിന്റെ പ്രാകൃത രൂപത്തിലുള്ള എന്‍ജിന്‍ ആയിരുന്നു. ഒരു സിലിണ്ടറില്‍ പ്രവര്‍ത്തിക്കുന്ന പിസ്റ്റന്റെ ഒരു വശത്ത് ആവി കടത്തിവിട്ട്് പിസ്റ്റ ഒരു വശത്തേക്ക് നീക്കുന്നു. ആവി തണുക്കുമ്പോള്‍ അവിടേക്ക് പിസ്റ്റ തിരിച്ചുവരുന്നു. പിസ്റ്റന്റെ മറുഭാഗത്തേക്ക് ജലം വലിച്ചെടുക്കുന്നു. ആവി വീണ്ടും സിലിണ്ടറില്‍ കടത്തി പിസ്റ്റ നീക്കുന്നു. അപ്പോള്‍ മറുഭാഗത്തുള്ള ജലം പമ്പ് ചെയ്യുന്നു. ഇപ്രകാരം ജലം പമ്പ് ചെയ്യുതിനുള്ള സംവിധാനമായിരുന്നു ന്യൂകോമ എന്‍ജിന്‍. കല്‍ക്കരി ഖനികളില്‍ നിന്നു ജലം പമ്പ് ചെയ്യുന്നതില്‍ ഈ എന്‍ജിന്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ടായിരുന്നു.
1764ല്‍ ഗ്ലാസ്സ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വകയായ ന്യൂകോമ എന്‍ജിന്‍ കേടായി. അതു റിപ്പയര്‍ ചെയ്യാന്‍ ജയിംസിനെ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയിലെ കു'ികളെ ഇതിന്റെ പ്രവര്‍ത്തനം പഠിപ്പിക്കുതിനു വേണ്ടിയാണ് റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്. 1705ല്‍ തോമസ് ന്യൂകോമന്‍ (ഇംഗ്ലണ്ടുകാരന്‍) കണ്ടുപിടിച്ച യന്ത്രമാണ് ന്യൂകോമന്‍ എന്‍ജിന്‍. അക്കാലത്ത് കല്‍ക്കരി ഖനികളിലെ വെള്ളം വറ്റിക്കാനാണ് ന്യൂകോമന്‍ എന്‍ജിനുകള്‍ ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്. യന്ത്രത്തിന്റെ തകരാര്‍ ജയിംസ് അതിവേഗം പരിഹരിച്ചു.ഈ സന്ദര്‍ഭം ന്യൂകോമന്‍ എന്‍ജിനെപ്പറ്റി പഠിക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചു. എന്‍ജിന്റെ ഓരോ ഭാഗവും അദ്ദേഹം പരിശോധിച്ചു. ന്യൂകോമന്‍ എന്‍ജിന്റെ പ്രധാന ദോഷം ജയിംസ് കണ്ടെത്തി. യൂണിവേഴ്‌സിറ്റിയിലെ ന്യൂകോമന്‍ പമ്പ് പ്രവര്‍ത്തിക്കാന്‍ ഇത്ര മാത്രം ആവിയെന്തിനാണെതിനെക്കുറിച്ച് ജയിംസ് വാട്ട് ചിന്തിച്ചു. സിലിണ്ടറിനെ ചൂടാക്കാന്‍ കഴിവില്ലാത്ത ചെറിയ ബോയിലര്‍ വഴി ആവി പ്രവഹിക്കുതിനാലാണ് പമ്പ് പെട്ടെന്ന് നിലയ്ക്കുന്നതെന്ന് കണ്ടെത്തിയ അദ്ദേഹത്തിന് വലിയ എന്‍ജിനുകളില്‍ കൂടുതല്‍ ആവി വേണ്ടി വരുന്നതും ഇതിനാലാഐന്ന് മനസ്സിലായി. എന്നാല്‍ ഈ കണ്ടെത്തലില്‍ അദ്ദേഹം തൃപ്തനായില്ല. തുടര്‍ന്ന് മാസങ്ങളോളം നടന്ന പരീക്ഷണത്തിന്റെ ഫലമായി അന്തര്‍ലീന താപത്തിന്റെ ബാഷ്പീകരണമെന്ന പ്രക്രിയ അദ്ദേഹം കണ്ടെത്തി. വിവിധ ഊഷ്മാവിലുള്ള വെള്ളത്തിന്റെ ആവിയുടെ മര്‍ദ്ദത്തെക്കുറിച്ച് ഒരു പട്ടികയും അദ്ദേഹം തയ്യാറാക്കി.
1765ല്‍ റിപ്പയര്‍ ചെയ്ത് മാറ്റം വരുത്തിയ ന്യൂകോമന്‍ എന്‍ജിന്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച. ഇതില്‍ ജയിംസിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. പുതിയ എന്‍ജിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലായിരുന്നു. ഏതാനും നാളത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ന്യൂകോമന്റെ അന്തരീക്ഷ എന്‍ജിനെ ജയിംസ് വാട്ട് ആവി എന്‍ജിനാക്കി മാറ്റി. ഒരു എന്‍ജിനീയറോ, ശാസ്ത്രജ്ഞനോ ആയിരുന്നില്ല ജയിംസ് വാട്ട് എന്ന കാര്യം കൂടി ഓര്‍ക്കുക. വെറുമൊരു പണിക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനും ആ പണിക്കാരനില്‍ ലയിച്ചിരുന്നു. ജയിംസ് വാട്ട് എന്‍ജിന്റെ മോഡല്‍ തയ്യാറാക്കിയെങ്കിലും എന്‍ജിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുള്ള സംവിധാനം വളരെ കുറവായിരുന്നു. പ്രൊഫ. ട്ടാക്ക് ജയിംസിന് രക്ഷകനായി. പ്രമുഖ ഇരുമ്പ് നിര്‍മ്മാണ മമ്പനിയായ റോബക്കിന്റെ ഉടമ ഡോ. ജോ റോബേക്കിന് അദ്ദേഹം ജയിംസിനെ പരിചയപ്പെടുത്തി. റോബേക്ക് ജയിംസുമായി ഒരു കരാര്‍ ഉണ്ടാക്കി. ജയിംസിന്റെ സംരംഭത്തിനുള്ള സാമ്പത്തിക സഹായം റോബക്ക് നല്‍കാനും പകരം എന്‍ജിന്‍ നിര്‍മ്മാണക്കമ്പനിയുടെ ലാഭത്തിന്റെ 2/3 ഭാഗം റോബേക്കിന് കൊടുക്കാനുമായിരുന്നു ആ കരാര്‍. എന്‍ജിന്റെ രൂപകല്പനയും നിര്‍മ്മാണച്ചുമതലയും ജയിംസ് ഏറ്റെടുക്കണം. ഈ കരാര്‍ പ്രകാരം ജയിംസ് വാട്ട് എന്‍ജിന്റെ പേറ്റന്റ് ഏറ്റെടുത്തു.
ഈ ഘട്ടത്തില്‍ ബര്‍മിങ്ങാമിലെ ബൗള്‍ട്ടന്‍ കമ്പനിയുടെ ഉടമ മാത്യു ബൗള്‍ട്ടന്‍ റേബേക്കു കമ്പനി വിലയ്ക്കു വാങ്ങി. വാട്ടിന്റെ പ്രവര്‍ത്തനം ബര്‍മിങ്ങാമിലേക്കു മാറ്റി. 1775ല്‍ എന്‍ജിന്റെ വേഗം നിയന്ത്രിക്കാനുള്ള ഗവര്‍ണര്‍ ജയിംസ് ഘടിപ്പിച്ചു. അതിന് അദ്ദേഹം പേറ്റന്റ് എടുത്തു. വാട്ട് നിര്‍മ്മിച്ച എന്‍ജിന്‍ വിപണി കൈയടക്കി. അതോടെ ന്യൂകോമന്‍ എന്‍ജിന്‍ ചരിത്രത്തിന്റെ ഭാഗമായി. 1810ല്‍ പേറ്റന്റിന്റെ കാലാവധി കഴിഞ്ഞു. ജയിംസ് വാട്ടും ബൗള്‍ട്ടനും കമ്പനിയുടെ നടത്തിപ്പ് അവരുടെ മക്കള്‍ക്ക് കൊടുത്തു. ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം ജയിംസിനെ പ്രശസ്തനാക്കി. ധാരാളം ധനം അദ്ദേഹം ബിസിനസ്സിലൂടെ സമ്പാദിച്ചു. പിന്നീട് തീവണ്ടിയിലും ആവി കപ്പലുകളിലും വളരെ വേഗം സ്ഥാനം പിടിക്കാന്‍ ഈ യന്ത്രത്തിന് കഴിഞ്ഞു.
1782ല്‍ ജയിംസ് വാട്ട് രണ്ടു പുതിയ കണ്ടുപിടിത്തങ്ങള്‍ കൂടി നടത്തുകയുണ്ടായി. പിസ്റ്റന്റെ ഒരു ഭാഗത്തു മാത്രം നീരാവി പ്രവേശിപ്പിക്കുന്നതിനു പകരം രണ്ടു ഭാഗത്തും നീരാവി പ്രവേശിപ്പിച്ചാല്‍ യാന്ത്രികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാമെന്നതായിരുന്നു ഒരു കണ്ടെത്തല്‍. പിസ്റ്റ മുഴുവനും നീരാവി പ്രവേശിപ്പിക്കാതെ, പിസ്റ്റ സിലിണ്ടറിന്റെ ഒരറ്റത്തു നിന്നും നീങ്ങിക്കഴിയുമ്പോള്‍ നീരാവിയുടെ പ്രവേശനം അവസാനിപ്പിച്ച് നേരത്തെ പ്രവേശിപ്പിക്കപ്പെട്ട ആവിയെ പൂര്‍ണ്ണ വ്യാപ്തത്തില്‍ വികസിപ്പിച്ച് നീരാവി നഷ്ടം കുറച്ച് യന്ത്രശക്തി കൂട്ടാമെതായിരുന്നു മറ്റൊരു കണ്ടെത്തല്‍. 1784ല്‍ ആവിയന്ത്രവുമായി ബന്ധപ്പെട്ട ഏഴു പേറ്റന്റുകള്‍ കൂടി അദ്ദേഹം സമ്പാദിച്ചു. ആവി എന്‍ജിന്‍ നിര്‍മ്മിക്കുന്നതിനിടയില്‍ മറ്റു പല ഉപകരണങ്ങളും ജയിംസ് വാട്ട് നിര്‍മ്മിക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ് കയ്യെഴുത്തുപ്രതി എടുക്കാനുള്ള പ്രസ്സും സര്‍വ്വേയ്ക്കുള്ള ക്വാഡ്രന്റും നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരമളക്കാനുള്ള യന്ത്രവും മറ്റും. രസതന്ത്ര ഗവേഷണത്തിലും അദ്ദേഹം താല്പര്യം കാണിച്ചു. വെള്ളമെന്നത് ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ വാതകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന യൗഗികമാണെന്ന് പരീക്ഷണത്തിലൂടെ അദ്ദേഹം മനസ്സിലാക്കുകയുണ്ടായി. ജയിംസ് വാട്ടിന് 1785ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം ലഭിച്ചു. 1805ല്‍ ഗ്ലാസ്സ്‌ഗോ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് ബിരുദം നല്‍കി. ഫ്രഞ്ച് അക്കാദമി സയന്‍സ് മെംബര്‍ (1808) ഫ്രഞ്ച് അക്കാദമിയുടെ ഫോറിന്‍ അസോസ്സിയേറ്റ് മെംബര്‍ (1814) എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. പൊതുരംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം, നീണ്ട 84 വര്‍ഷത്തെ ജീവിതകാലത്ത് ഊര്‍ജ്ജ രംഗത്ത് കനത്ത സംഭാവനയാണ് നല്‍കിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തടക്കത്തില്‍ തന്നെ കമ്പനിയുടെ ഭരണകാര്യങ്ങളില്‍ നിന്നെല്ലാം മോചിതനായി, 1790-ല്‍ ഹേത്ത് ഫീല്‍ഡില്‍ സ്ഥാപിച്ച വര്‍ക് ഷോപ്പും വീടിനോടും ചേര്‍ന്നുള്ള പുന്തോട്ടത്തില്‍ പൂക്കളോടും ചെടികളോടും സല്ലപിച്ച് വിശ്രമ ജീവിതം നയിച്ചു. 1819ല്‍ അദ്ദേഹം ലണ്ടനില്‍ ഒരു സന്ദര്‍ശനം നടത്തി. മടങ്ങിയെത്തിയപ്പോഴേക്കും അസുഖം വര്‍ദ്ധിച്ച് കിടപ്പിലായി. ആ കിടപ്പില്‍ നിന്ന് പിന്നീട് എഴുന്നേല്‍ക്കുകയുണ്ടായില്ല. 1819 ആഗസ്റ്റ് 19ന് ജയിംസ് വാട്ട് അന്തരിച്ചു.
പ്രധാന സംഭവങ്ങള്‍ : ജനനം 1736 ജനുവരി 19. ഗ്രീനോക്ക്- സ്‌കോട്ട്‌ലന്‍ഡ് 1755: തൊഴിലിനുവേണ്ടി ലണ്ടനിലേക്കു യാത്ര. 1764 : വിവാഹം - ബന്ധുവായ മാര്‍ഗരറ്റ് മില്ലറെ വിവാഹം കഴിച്ചു. 1765: ആവി എന്‍ജിന്‍ കണ്ടെന്‍സര്‍ നിര്‍മ്മിച്ചു. 1773 : മാര്‍ഗരറ്റ് മില്ലറുടെ മരണം. 1774 : ആന്‍മാക് ഗ്രിഗറിയെ വിവാഹം ചെയ്യുു. 1785ല്‍ റോയല്‍ സൊസൈറ്റി അംഗം. 1806ല്‍ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് ബിരുദം നല്‍കുന്നു. 1808 ഫ്രഞ്ച് അക്കാദമി അംഗം 1814 ഫ്രഞ്ച് അക്കാദമിയിലെ ഫോറിന്‍ അസ്സോസിയേറ്റ് മെംബര്‍. 1819 : ആഗസ്റ്റ് 19ന് മരണം.