എം ജി യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെച്ചു

മഹാത്മാഗാന്ധി സർവകലാശാല ജൂണ്‍ 23ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും കൂടാതെ ജൂൺ 16 മുതല്‍ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കും.

author-image
online desk
New Update
എം ജി യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെച്ചു

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല ജൂണ്‍ 23ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും കൂടാതെ ജൂൺ 16 മുതല്‍ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കും.

ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം എം ഇ എസ്. കോളേജ്, തൊടുപുഴ അല്‍-അഷര്‍ സർവകലശാലാ കോളേജ് എന്നീ രണ്ട് പുതിയ പരീക്ഷകേന്ദ്രങ്ങള്‍ കൂടി അനുവദിക്കും. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുന്നതുവരെ സര്‍വകലാശാല പരിധിക്ക് പുറത്തുള്ള പരീക്ഷകേന്ദ്രങ്ങളില്‍വച്ച്‌ പരീക്ഷ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം തേടും.

lockdown covid