/kalakaumudi/media/post_banners/234656231e6d5a20e74fc1d65a42d41ba768f1cd4c585c4ed83430fcff093928.jpg)
തിരുവനന്തപുരം : വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നീട്ടിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടക്കും . അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ആണ് ഈ ദിവസങ്ങളിൽ നടക്കുക .
എസ്എസ്എൽസി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.