കോഴിക്കോട്ടെ 13 മണ്ഡലങ്ങളിൽ പത്തിടത്ത് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു

ഇവിടെ കെ.കെ.രമ വിജയിക്കുന്നതോടെ കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരൻ സ്ഥാപിച്ച ആർ.എം.പിയുടെ ആദ്യ എം.എൽ.എ നിയമസഭയിലെത്തുമെന്ന സൂചനയാണ് നല്കുന്നത്

author-image
anil payyampalli
New Update
കോഴിക്കോട്ടെ 13 മണ്ഡലങ്ങളിൽ പത്തിടത്ത് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു

 

കോഴിക്കോട് : കോഴിക്കോട്ടെ 13 മണ്ഡലങ്ങളിൽ പത്തിടത്ത് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു.

ബാലുശ്ശേരിയിൽ സി.പിഎമ്മിന്റെ യുവസ്ഥാനാർഥി കെ.എം സച്ചിൻദേവ് 18000 വോട്ടിന് ലീഡ് ചെയ്യുന്നു. നടൻ ധർമ്മജൻ ബോൾഗാട്ടിയാണ് പിന്നിൽ.

ശ്രദ്ദേയമായ മത്സരം നടന്ന ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് വോട്ടിനാണ് 15,149 ലീഡ് ചെയ്യുന്നത്. എതിർസ്ഥാനാർഥി പി.എം നിയാസാണ് പിന്നിൽ.

ഏലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ 7,992 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് സ്ഥാനാർഥി സുൾഫിക്കർ മയൂരിയാണ് തൊട്ടുപിന്നിൽ.

കൊടുവള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി മുൻ മന്ത്രി എം.കെ.മുനീർ 1,608 വോട്ടിന് ലീഡ് ചെയ്യുന്നത്. കാരാട്ട് റസാക്കാണ് പിന്നിൽ.

കോഴിക്കോട് നോർത്തിൽ മുൻ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രന്റെ ലീഡ് 3,835 വോട്ടാണ്. കെ.എം. അഭിജിത്താണ് പിന്നിൽ.

കോഴിക്കോട് സൗത്തിൽ യു.ഡി.എഫിലെ നൂർബിന റാഷിദ് 5,964വോട്ടിന് പിന്നിലാണ്. എൽ.ഡി.എഫിലെ അഹമ്മദ് ദേവർക്കോവിലാണ് മുന്നേറുന്നത്.

കുന്ദമംഗലത്ത് യു.ഡി.എഫ് സ്ഥാനാർഥി ദിനേഷ് പെരുമനയുടെ ലീഡ് 202 വോട്ടുകളാണ്. എതിരാളി പി.ടി.എ റഹീം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാണ്. എൻ.ഡി.എ സ്ഥാനാർഥി വി.കെ. സജീവൻ കനത്തവെല്ലുവിളി ഉയർത്തുന്നുണ്ട്.

കുറ്റ്യാടിയിൽ ഇടതു സ്ഥാനാർഥി കെ.പി കുഞ്ഞഹമ്മദ് കുട്ടി 1, 532 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. പാറക്കർ അബ്ദുള്ള യാണ് യു.ഡി.എഫ് സ്ഥാനാർഥി.

നാദാപുരത്ത് എൽ.ഡി.എഫ് സ്ഥാനാർഥി ഇ.കെ. വിജയൻ 3,326 വോട്ടിനാണ് ലീഡ്.യു.ഡി.എഫിലെ കെ. പ്രവീൺകുമാറാണ് തൊട്ടുപിന്നിൽ.

പേരാമ്പ്രയിൽ മന്ത്രി ടി.പി.രമകൃഷ്ണൻ വിജയിച്ചു. 6, 173 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്.

തിരുമ്പാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പിഎമ്മിലെ ലിന്റോ ജോസഫ് 5,596 വോട്ടിന് ലീഡ് ചെയ്യുന്നു.

ശ്രദ്ദേയമായ മത്സരം കാഴ്ചവെച്ച വടകരയിൽ യു.ഡി.എഫ് പിന്തുണയുള്ള ആർ.എം.പി നേതാവ് കെ.കെ. രമയുടെ ലീഡ് 7,014 വോട്ടാണ് എൽ.ജെ.ഡിയുടെഎൽ.ഡി.എഫ് സ്ഥാനാർഥി മനയത്തുചന്ദ്രൻ പിന്നിലാണ്.

ഇവിടെ കെ.കെ.രമ വിജയിക്കുന്നതോടെ കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരൻ സ്ഥാപിച്ച ആർ.എം.പിയുടെ ആദ്യ എം.എൽ.എ നിയമസഭയിലെത്തുമെന്ന സൂചനയാണ് നല്കുന്നത്.

kozhikkode election trend