/kalakaumudi/media/post_banners/62f399c420a6ba38f2a780b21e4bad31d5365a9f1681bd8291e56fae583b26b3.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപകരാൻ ദേശീയ നേതാക്കൾ കേരളത്തിൽ. ഇന്നലെ രാഹുൽ ഗാന്ധി എംപി എത്തി.
ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി എത്തുന്നതോടെ പ്രചാരണരംഗത്തു പോരാട്ടം ഉറപ്പ്.
രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ വച്ച് ജില്ലയിലെ എന്‍ഡിഎ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി അമിത് ഷാ ആശയവിനിമയം നടത്തും.
രാഹുൽ ഗാന്ധിയുടെ പ്രചാരണം ഇന്ന് കോട്ടയത്താണ്. രാവിലെ 11ന് പരുത്തുംപാറയിലെ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും.
തുടർന്ന് മണർകാട് കവലയിൽ ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. റോഡ്ഷോയും ക്രമീകരിച്ചിട്ടുണ്ട്.
പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കുന്ന രാഹുൽഗാന്ധി എറണാകുളം ജില്ലയിൽ പര്യടനം പൂർത്തിയാക്കും.
രാഹുൽ ഗാന്ധിയ്ക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഉണ്ടാകും.