
തിരുവനന്തപുരം: വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമ മുന്നിലാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. രമ വിജയിച്ചാല്‍ സിപിഎമ്മിന് വലിയ തിരിച്ചടിയാവും.
അതേ സമയം കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമായിരുന്നു കഴക്കൂട്ടം. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എസ് എസ് ലാലാണ്.