സമുദ്രോഷ്ണതരംഗം; വംശനാശഭീഷണി നേരിടുന്ന റെഡ് ഹാൻഡ്ഫിഷിനെ ബ്രീഡിങ് കേന്ദ്രത്തിലേക്ക് മാറ്റാൻ ടാസ്മാനിയ

By Greeshma Rakesh.03 01 2024

imran-azhar

 

സമുദ്രോഷ്ണതരംഗ (കടലിന് ചൂട് കൂടുന്ന പ്രതിഭാസം) മുന്നറിയിപ്പിനെ തുടർന്ന് ടാസ്മാനിയൻ സമുദ്രത്തിൽ നിന്ന് ടാസ്മാനിയൻ റെഡ് ഹാൻഡ്ഫിഷിനെ ബ്രീഡിങ് കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങി അധികൃതർ.വംശനാശഭീഷണി നേരിടുന്നതും എണ്ണത്തിൽ കുറവുള്ളതുമായ റെഡ് ഹാൻഡ്ഫിഷിനെ സമുദ്ര താപനിലയിലെ വർധനവ് പ്രതികൂലമായി ബാധിക്കുമെന്ന് കണക്കിലെടുത്താണ് പുതിയ മാറ്റം.

 


ശരീരത്തിന് മുന്നിലായുള്ള ചിറകുകൾ ഉപയോഗിച്ച് സമുദ്രത്തിൻറെ അടിത്തട്ടിലൂടെയാണ് ഇവ സഞ്ചാരിക്കാറുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മറൈൻ ആൻഡ് അന്റാർട്ടിക് സ്റ്റഡീസിലാകും (ഐ.എം.എ.എസ്) ഈ മത്സ്യത്തെ സൂക്ഷിക്കുക. ഫെഡറൽ എൻവയോൺമെന്റ് നിയമപ്രകാരം ഗവേഷകർക്ക് ഇവയെ പിടികൂടാനുള്ള ഇളവും പരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുണ്ട്. എ.എം.എ.എസിലേക്ക് മാറ്റുന്ന മത്സ്യങ്ങളെ തുടർനിരീക്ഷണത്തിന് വിധേയമാക്കും.

 


റെഡ് ഹാൻഡ്ഫിഷുകളുടെ സംരക്ഷണത്തിനായി വൻതുകയാണ് സർക്കാർ മാറ്റിവെച്ചിട്ടുള്ളത്. ടാസ്മാനിയയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ടാസ്മാനിയൻ റെഡ് ഹാൻഡ്ഫിഷുകൾ. കടൽപായലുകളിലാണ് ഇവ ബ്രീഡ് ചെയ്യുന്നത്. ലോകത്ത് ഫിൻ ഫിഷ് സ്പീഷിസിൽ വെച്ച് ഗുരുതര വംശനാശ ഭീഷണി നേരിടുന്ന മത്സ്യമാണിത്. ഉഷ്ണതരംഗത്തിന് ശേഷം റെഡ് ഹാൻഡ്ഫിഷുകളെ തിരികെ കടലിലേക്ക് എത്തിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.

 

OTHER SECTIONS